Home » യാത്ര » വിമാനത്താവളത്തില്‍ ഇനി ഭയക്കേണ്ട

വിമാനത്താവളത്തില്‍ ഇനി ഭയക്കേണ്ട

അത്യാഹിതമുണ്ടായാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ഫയര്‍ സര്‍വീസിന്റെയും ഇതര ഏജന്‍സികളുടെയും കാര്യക്ഷമതയും ജാഗ്രതയും പരിശോധിക്കാനായി കോഴിക്കോട് വിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തി. വ്യാഴാഴ്ച വൈകീട്ട് നാല് മണി മുതല്‍ 4.30 വരെ നടന്ന മോക് ഡ്രില്ലില്‍ വിമാനം തകര്‍ന്നാല്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍ സാങ്കല്‍പികമായി സൃഷ്ടിച്ച് രക്ഷാപ്രവ്ര#ത്തനങ്ഹള്‍ നടത്തുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി കേരള ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് മോക് ഡ്രില്‍ നടത്തിയത്.
20 യാത്രക്കാരുള്ള വിമാനം റണ്‍വേ തുടങ്ങുന്ന സ്ഥലത്ത് തകരുന്നതായാണ് സങ്കല്‍പിച്ചത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനമാണ് ഉപയോഗിച്ചത്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെയും ഖത്തര്‍ എയര്‍വേയ്‌സിലെയും ഉദ്യോഗസ്ഥര്‍ തകര്‍ന്ന വിമാനത്തിലെ യാത്രക്കാരായി. സാങ്കല്‍പിക കമാന്‍ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു.

Leave a Reply