Home » യാത്ര » ഗതാഗതം പുനഃസ്ഥാപിച്ചു; തീവണ്ടികള്‍ വൈകിയോടുന്നു.

ഗതാഗതം പുനഃസ്ഥാപിച്ചു; തീവണ്ടികള്‍ വൈകിയോടുന്നു.

മംഗലാപുരം എക്സ്പ്രസ് കറുകുറ്റിയിൽ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം ഭാഗത്തേയ്ക്കും തൃശ്ശൂർ ഭാഗത്തേയ്ക്കുമുള്ള തീവണ്ടികൾ ഓടിത്തുടങ്ങി.

പാളം തെറ്റിയ ബോഗികൾ നീക്കിയ ശേഷം പാളങ്ങൾ പുനഃസ്ഥാപിക്കുന്ന ജോലികൾ രാത്രി രണ്ട് മണിയോടെ പൂർത്തിയായി കൊച്ചി-ബിലാസ്പുർ എക്സ്പ്രസ് ട്രയിനാണ് ഇതുവഴി ആദ്യം കടത്തിവിട്ടത്.

തിങ്കളാഴ്ചത്തെ തീവണ്ടി സമയങ്ങളിൽ മാറ്റങ്ങളുണ്ട്. തീവണ്ടികൾ റദ്ദാക്കുകയോ സമയക്രമം മാറുകയോ ചെയ്തിട്ടുണ്ട്. പല ട്രയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. രാത്രിയോടെ മാത്രമേ സമയക്രമം പാലിച്ച് തീവണ്ടികൾ ഓടിത്തുടങ്ങൂ എന്നാണ് റയിൽവേ നൽ കുന്ന സൂചന.

ഗുരുവായൂർ -തിരുവനന്തപുരം ഇന്റർ സിറ്റി എക്സ്പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർ സിറ്റി, എറണാകുളം-നിലമ്പൂർ പാസഞ്ചർ എന്നിവ റദ്ദാക്കിയിട്ടുണ്ട്. പല ട്രയിനുകളും അഞ്ച് മുതൽ 10 വരെ മണിക്കൂർ വൈകിയാണ് ഓടുന്നത്.

Leave a Reply