Home » യാത്ര » കക്കയം 30 മേഖലകളിലെ വിദ്യാർഥികളുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക് സഞ്ചരിക്കാൻ ഫൈബർ ബോട്ട്

കക്കയം 30 മേഖലകളിലെ വിദ്യാർഥികളുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക് സഞ്ചരിക്കാൻ ഫൈബർ ബോട്ട്

കക്കയം 30 മേഖലകളിലെ വിദ്യാർഥികളുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക് സഞ്ചരിക്കാൻ ഫൈബർ ബോട്ട് യാഥാർഥ്യമായി. നിലവിലുണ്ടായിരുന്ന ഫൈബർ ബോട്ട് കേടുപാട് സംഭവിച്ച് രണ്ട് വർഷത്തോളമായി നാട്ടുകാർ യാത്രാദുരിതത്തിലായിരുന്നു.

30– കല്ലാനോട് തോണിക്കടവിലേക്ക് സഞ്ചരിക്കാൻ ബോട്ട് നിലവിൽ വന്നതോടെ റോഡിലൂടെ അഞ്ച് കിലോമീറ്ററോളം സഞ്ചരിക്കേണ്ടത് വെള്ളത്തിലൂടെ 200 മീറ്ററായി കുറഞ്ഞു. ഒട്ടേറെ തവണ യാത്രാമാർഗത്തിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫണ്ടില്ലാത്തതാണ് പ്രശ്നമായത്

കഴിഞ്ഞ ദിവസം മനോരമയിൽ വന്ന വാർത്തയെത്തുടർന്ന് പ്രവാസി മലയാളി ബക്കർ തിക്കോടിയാണ് സൗജന്യമായി കടത്ത് ബോട്ട് നൽകിയത്. വിദ്യാർഥികളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് ഇൗ പ്രവാസി മലയാളി രംഗത്തെത്തിയത്.

പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ഒ.കെ. അമ്മദ്, മെംബർമാരായ ആൻഡ്രൂസ് കട്ടിക്കാന, ജോസ് വെളിയത്ത്, വാർഡ് കൺവീനർ ബേബി തേക്കാനത്ത്, ബക്കർ തിക്കോടി, ബിജു കക്കയം എന്നിവർ പ്രസംഗിച്ചു.

Leave a Reply