Home » ന്യൂസ് & വ്യൂസ് » മുന്‍ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.

മുന്‍ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.

മുന്‍ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും രണ്ട് സഹായികളുടെ വീട്ടിലുമാണ് റെയ്ഡ്.

കെ ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ ബാറുടമയും വ്യവസായിയുമായ വിഎം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ തെളിവു നല്‍കിയിരുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തിയതിന്റെ തെളിവുകളാണ് നല്‍കിയിരുന്നത്. ഇതില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Leave a Reply