Home » സാമൂഹികം » വളര്‍ത്തു നായയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

വളര്‍ത്തു നായയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

കൂട്ടിലടച്ച് വളര്‍ത്തുന്ന നായയെ രാത്രിയില്‍ അജ്ഞാതസംഘം പെട്രോളൊഴിച്ച് കത്തിച്ചു. 12 മണിക്കൂര്‍ പ്രാണവേദന തിന്ന നായ ഉച്ചയ്ക്ക് 12 മണിയോടെ ചത്തു. കണ്ണൂര്‍ പെരുമ്പടവിലാണ് സംഭവം. ക്രൂരതയ്ക്കു പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.

കൂട്ടിലടച്ച നായയെ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പെട്രോളൊഴിച്ച് കത്തിച്ചത്. പ്രാണവേദനയോടെയുള്ള നായയുടെ അവസ്ഥ കണ്ടുനില്ക്കാനാവാത്തതായിരുന്നു. കൂടിന്റെ മറുഭാഗത്ത് അടച്ചിട്ടിരുന്ന നായയ്ക്കും പൊള്ളലേറ്റു.

പെട്രോള്‍ കൊണ്ടുവന്ന കുപ്പി കൂടിന് സമീപത്തുനിന്ന് കണ്ടെത്തി. ആലക്കോട് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. ബേബിയുടെ സഹോദരന്റെ വളര്‍ത്തുനായയെ കഴിഞ്ഞവര്‍ഷം സമൂഹവിരുദ്ധര്‍ വിഷം കൊടുത്ത് കൊന്നിരുന്നു.

Leave a Reply