Home » എഡിറ്റേഴ്സ് ചോയ്സ് » ബാര്‍ കോഴ; മാണിയെ കുടുക്കിയതിന് പിന്നിലെ ഉന്നതരുടെ ലിസ്റ്റ് അടങ്ങുന്ന കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്

ബാര്‍ കോഴ; മാണിയെ കുടുക്കിയതിന് പിന്നിലെ ഉന്നതരുടെ ലിസ്റ്റ് അടങ്ങുന്ന കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്

ചെന്നിത്തലയും അടൂര്‍പ്രകാശുമാണ് മാണിയെ കുടുക്കിയതെന്ന് കേരള കോണ്‍ഗ്രസ് റിപ്പോർട്ട്. കേരള കോണ്‍ഗ്രസ് പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട് പ്രകാരം ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതായും ഇക്കാര്യം ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. സി.എഫ് തോമസ് അധ്യക്ഷനായ കമ്മിറ്റിയാണ് ബാര്‍കോഴക്കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി ജോസ്, ആന്റണി രാജു, ടി.എസ് ജോണ്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.

ബാര്‍കോഴക്കേസ് അന്വേഷിച്ച എസ്.പി ആര്‍.സുകേശന്‍, ആര്‍.ബാലകൃഷ്ണപിള്ള, ബിജു രമേശ് തുടങ്ങിയവര്‍ ഗൂഢാലോചനയുടെ പല ഘട്ടങ്ങളിലും പങ്കെടുത്തു. മാണിയേയും,കേരള കോണ്‍ഗ്രസി(എം)നെയും ഇല്ലായ്മ ചെയ്യുകയായിരുന്നു ഉദ്ദേശം. പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ രമേശ് ചെന്നിത്തല, ജേക്കബ് തോമസ്, ജോസഫ് വാഴയ്ക്കന്‍, പി.സി. ജോര്‍ജ് എന്നിവര്‍ ഒരുമിച്ചിരുന്നാണ് കേസില്‍ മാണിയെ ഫ്രെയിം ചെയ്യാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply