Home » നമ്മുടെ കോഴിക്കോട് » തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വായ്പാ സഹായ പദ്ധതി

തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വായ്പാ സഹായ പദ്ധതി

ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ വായ്പാ സഹായ പദ്ധതി ഏര്‍പ്പെടുത്തി. നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും സ്വദേശീവത്കരണവും കാരണം സൗദി അറേബിയയില്‍ നിന്നും പൊതുമാപ്പിനെ തുടര്‍ന്ന് ഖത്തറില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആറു ശതമാനം പലിശ നിരക്കില്‍ മൂന്നു ലക്ഷം രൂപ വായ്പ ലഭിക്കും. ഈ വര്‍ഷം ജൂണ്‍ ഒന്നിന് ശേഷം ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ് വായ്പ ലഭിക്കുക. ഗ്രാമങ്ങളില്‍ 81,000 രൂപയും നഗരങ്ങളില്‍ 10,3000 രൂപയും വാര്‍ഷിക വരുമാനമുള്ള 56 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ താഴെ കാണുന്ന വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടണം

The Kerala State Minority Development
Finance Corporation Ltd.(KSMFDC)
Building No 1/1170a,
Resurvey No 1-17/701
KURDFC Building,
Chakkorath Kulam,
West Hill
Kozhikode – 673005
Kerala, India
Phone: 8157 000066, 0495-23

Leave a Reply