Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » മാഹിയിൽ നിന്ന് മദ്യവുമായി ട്രെയിനില്‍ കയറിയാല്‍ പിടിവീഴും

മാഹിയിൽ നിന്ന് മദ്യവുമായി ട്രെയിനില്‍ കയറിയാല്‍ പിടിവീഴും

ഓണത്തോടനുബന്ധിച്ച് മാഹിയിൽ നിന്ന് തീവണ്ടിമാർഗം മദ്യം കടത്തുന്നതുതടയാൻ എക്സൈസ് പരിശോധന കർശനമാക്കി. ചൊവ്വാഴ്ച മദ്യം മണത്തുപിടിക്കാൻ പരിശീലനം സിദ്ധിച്ച ഡോഗ് സ്ക്വാഡ് ഉൾ ;പ്പെടെ പരിശോധനയ്ക്കിറങ്ങി.

എന്നാൽ ഒന്നുംകിട്ടിയില്ല. രാവിലെ 11.25-ന് മാഹിയിൽ സ്റ്റോപ്പുള്ള മംഗലാപുരം-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലായിരുന്നു പരിശോധന. മാഹി മുതൽ കൊയിലാണ്ടി വരെയായി മിക്കവാറും എല്ലാ കമ്പാർ ;ട്ടുമെന്റുകളും പരിശോധിച്ചു.

വടകര എക്സൈസ് സി.ഐ. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസും പരിശോധനയിൽ പങ്കെടുത്തു. ഓണക്കാലത്ത് തീവണ്ടിവഴി മദ്യം ഒഴുകാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് എക്സൈസ് തീവണ്ടികളിലും പരിശോധന കർശനമാക്കിയത്. വരുംദിവസങ്ങളിലും പരിശോധന തുടരും.

Leave a Reply