Home » കലാസാഹിതി » സിനിമാക്കൊട്ടക » ‘അമീബയിലെ’ ദുരന്തജീവിതത്തിന് പ്രവാസി കൂട്ടായ്മയുടെ സഹായഹസ്തം.

‘അമീബയിലെ’ ദുരന്തജീവിതത്തിന് പ്രവാസി കൂട്ടായ്മയുടെ സഹായഹസ്തം.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറഞ്ഞ അമീബയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ദുരിതബാധിതയായ സിന്ധുവിന് ഓണക്കോടിയും സഹായധനവുമായി പ്രവാസി കൂട്ടായ്മ. ചിത്രത്തിന്റെ സംവിധായകന്‍ മനോജ് കാനയ്‌ക്കൊപ്പമാണ് ബഹ്‌റൈനില്‍ നിന്നുള്ള പ്രവാസികൂട്ടായ്മ കാസര്‍കോട് പള്ളിക്കരയിലെ വീട്ടിലെത്തിയത്.സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്ത അമീബയിലെ ലീലാവതി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കരളലിയിച്ച സിന്ധുവിന് ഓണക്കോടിയും സാമ്പത്തിക സഹായവുമായി ബഹ്‌റിനില്‍ നിന്നുള്ള പ്രവാസികള്‍ ചിത്രത്തിന്റെ സംവിധായകന്‍ മനോജ് കാനയോടൊപ്പമാണ് പള്ളിക്കരയിലെ വീട്ടിലെത്തിയത്. ബഹ്‌റിന്‍ മലയാളി സമാജം ഹാളില്‍ അമീബയുടെ പ്രദര്‍ശനം കണ്ടതുമുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകരായ ഒരുകൂട്ടം മലയാളികള്‍ കൂടുംബത്തിന് സഹായം നല്‍കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.സാമ്പത്തിക സഹായത്തിനൊപ്പം ഓണകോടികൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിന്ധു.സിന്ധുവിന്റെ അച്ഛന്‍ കൂലിപണിയെടുത്താണ് കുടുംബത്തിന്റെ ഉപജീവനം നടത്തുന്നത്.എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം തളര്‍ത്തിയ കുടുംബത്തിന് ഓണനാളിലെ സഹായഹസ്തം വലിയ ആശ്വാസമാണ് നല്‍കുന്നത്….

Leave a Reply