Home » വാർത്തകൾ » പ്രവാസികള്‍ക്ക് ഓണവും പെരുന്നാളും വിദൂര സ്വപ്‌നം.

പ്രവാസികള്‍ക്ക് ഓണവും പെരുന്നാളും വിദൂര സ്വപ്‌നം.

ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ടിക്കറ്റ് ക്ഷാമം രൂകഷമായതോടെ ഓണവും പെരുന്നാളും നാട്ടില്‍ ആഘോഷിക്കാമെന്ന പ്രവാസികളുടെ സ്വപ്‌നം ഇനി നടക്കില്ല. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാനില്ല. ഓണം- പെരുന്നാള്‍ ആഘോഷം കണക്കാക്കി പത്ത് ദവസത്തെ അവധിയെടുത്തവരില്‍ പലരും യാത്ര റദ്ദാക്കി. ഗള്‍ഫ-കേരള സെക്ടറില്‍ വിമാന കമ്പനികള്‍ നാലിരട്ടി വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വലിയ വര്‍ധനയില്ലെങ്കിലും അവധിക്കെത്തിയ മടങ്ങുന്നതോടെ നിരക്ക് വര്‍ധിക്കും.

പെരുന്നാളിനും ഓണത്തിനും ഇനി ഒരാഴ്ച മാത്രം അവശേഷിക്കവെ പുതിയ പ്രതിസന്ധി പ്രവാസികളെ വിഷമത്തിലാക്കുന്നുണ്ട്. മാത്രമല്ല വിമാനത്തില്‍ തിരക്കും കൂടുതലാണ്. തകരിപ്പൂരിലേക്കുള്ള യാത്രയാണ് കൂടുതല്‍ ക്ലേശം. മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവരാണിവര്‍. ഇപ്പോള്‍ ടിക്കറ്റ് ലഭിക്കാനുമില്ല. ഷാര്‍ജ, മസ്‌കത്ത്, ഒമാന്‍, ദുബായ്, ബഹറൈന്‍ തുടങ്ങിയ ഗള്‍ഫ് മാടുളില്‍ നിന്നുള്ള വിമാനങ്ങളെല്ലാം നിറയെ യാത്രക്കാരുമായാണ് എത്തുന്നത്. യുഎഇ സെക്ടറില്‍ നേരത്തെ തന്നെ ന്ിരക്ക് കൂടുതലാണ്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ പിന്‍മമാറ്റത്തോടെയാണ് ആദ്യഘട്ടത്തില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയായത്. മൂന്നു മുതല്‍ നാലിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്.

8300 രൂപയുടെ മസ്‌കത്ത്-കരിപ്പൂര്‍ ടിക്കറ്റിന് ഇപ്പോള്‍ 35,000 രൂപയാണ് ഈടാക്കുന്നത്. നെടുമ്പാശ്ശേരി-തിരുവനന്തപുരം നിരക്കും സമാനമാണ്. യുഎഇ-നെടുമ്പാശ്ശേരി 32,000 രൂപയും തിരുവനന്തപുരം-കരിപ്പൂര്‍ 31,000 രൂപയുമാണ്. സൗദിയില്‍ നിന്നാണ് ഏറ്റവും വലിയ ചാര്‍ജ്. കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ ഓണം-പെരുന്നാള്‍ സീസണില്‍ 40,000 രൂപയെങ്കിലും ടിക്കറ്റിനാകും. ഖത്തര്‍, കുവൈത്ത്, എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റിന് 30,000 മുതല്‍ 35,000 വരെ നല്‍കണം. ദിവസവും പല നിരക്കാണ്.

Leave a Reply