Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌ » ഓണത്തിന് പച്ചക്കറി വില പൊള്ളില്ല; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിവില കുറഞ്ഞു;

ഓണത്തിന് പച്ചക്കറി വില പൊള്ളില്ല; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിവില കുറഞ്ഞു;

പച്ചക്കറി കൃഷിയുമായി രാഷ്ട്രീയപാര്‍ട്ടികളും വിവിധസംഘടനകളും രംഗത്തെത്തിയതോടെ ഓണക്കാലത്ത് പൊതുവിപണിയില്‍ പച്ചക്കറി വിലകുറഞ്ഞു. ഓണം-ബക്രീദ് പ്രമാണിച്ചുള്ള ഓണച്ചന്തകള്‍ സജീവമായതോടെ ഇത്തവണ പച്ചക്കറി വാങ്ങാന്‍ കാണം വില്‍ക്കേണ്ടി വരില്ല.

ഓണമെത്തുമ്പോള്‍ സാധനങ്ങളുടെ വില കൂടുന്ന പതിവ് പച്ചക്കറിവിപണിയില്‍ ഇത്തവണ മാറി. പച്ചക്കറിയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗണ്യമായ കുറഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പൊള്ളും വിലയുണ്ടായിരുന്ന തക്കാളിക്കും വലിയ ഉള്ളിക്കും വില കാര്യമായി കുറഞ്ഞു. തക്കാളിക്ക് കിലോ പത്ത് രൂപയും ഉള്ളിക്ക് പതിനാറ് രൂപയുമാണ് വിപണിവില. പാവക്ക 40, പച്ചമുളക് 30, വെണ്ടക്ക 20, ബീറ്റ്‌റൂട്ട് 30, വഴുതനങ്ങ 30, കാബേജ് 25 രൂപ. തുടങ്ങി ഓണക്കാലത്തെ ഇഷ്ട വിഭവങ്ങള്‍കെല്ലാം താരതമ്യേന വിലക്കുറവാണ്.

കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് സാധാരണക്കാരന്‍െ്‌റ മനസിലേക്ക് തീകോരിയിട്ട മുരിങ്ങയുടെ വില എണ്‍പതില്‍ നിന്നും മുപ്പതിലെത്തി.

മൂന്ന് മാസം മുമ്പ് 150 രൂപയുണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ വില 40 രൂപയാ. ഉല്‍സവകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ഉരുളകിഴങ്ങിനും വില 21 രൂപയായി കുറഞ്ഞു. ഒരാഴ്ചമുന്‍പ് 25 രൂപയായിരുന്നു.

കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് പച്ചക്കറികളില്‍ ഏറിയ പങ്കും എത്താറുളളത്. ഇത്തവണ കേരളത്തിലും വന്‍ തോതില്‍ ഉത്പ്പാദിപ്പിച്ചതും ഓണച്ചന്തകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നതും പച്ചക്കറിയുടെ വിലകുറയാന്‍ കാരണമായി. വിവിധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീകള്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ വീടുകളിലും പറമ്പുകളിലും പച്ചക്കറികൃഷി വ്യാപകമായതോടെയാണ് പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായത്. മലയോര മേഖലകളില്‍ നിന്നടക്കം ജൈവ പച്ചക്കറി വില്‍പ്പനയ്‌ക്കെത്തിയതും വിലകുറയാന്‍ കാരണമായി.

അതേസമയം നേന്ത്രപ്പഴത്തിന്‍െ്‌റ വില കാര്യമായി കുറഞ്ഞിട്ടില്ല. 65 രൂപയാണ് വലിയ പഴത്തിന് വില.നേന്ത്രക്കായയുടെ വില ഉയര്‍ന്നതോടെ ശര്‍ക്കര ഉപ്പേരിക്കും ചിപ്‌സിനും കിലോയ്ക്ക് വില 360 രൂപ കടന്നിരിക്കുകയാണ്. മുന്‍പ് കിലോയ്്ക്ക് 240 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. മഴക്കെടുതിയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് പെട്ടന്ന് നിന്ന് പോയതാണ് നേന്ത്രക്കായയുടെ വിലകുറയുമെന്ന പ്രതീക്ഷ തകിടംമറിച്ചത്. ഓണമടുക്കുന്നതോടെ ചിപ്്‌സിനും മറ്റും വില ഇനിയും കൂടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

Leave a Reply