Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌ » ബാങ്ക് വെക്കേഷനില്‍ എടിഎം ഫുള്‍ ലോഡഡ് ആവും

ബാങ്ക് വെക്കേഷനില്‍ എടിഎം ഫുള്‍ ലോഡഡ് ആവും

തുടര്‍ച്ചയായ ഏഴ് ദിവസത്തെ ബാങ്ക അവധിയില്‍ എടിഎം ക്ഷാമമാകില്ല. ഈദിവസങ്ങളില്‍ എടിഎം ഉപയോഗം തടസ്സപ്പെടില്ലെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം. എടിഎം കൗണ്ടറുകളില്‍ പണം കൃത്യമായി എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ എടിഎമ്മുകളിലും ആവശ്യത്തിന് പണം നിക്ഷേപിക്കും. എന്നാല്‍ ബാങ്കിംഗ് ഇടപാടുകള്‍ ഓഗസ്ത് 10ന് മുമ്പ് തീര്‍ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ നിര്‍ദേശിക്കുന്നത്.

ഓണവും ബക്രീദും പ്രമാണിച്ച് സെപ്തംബര്‍ മാസത്തില്‍ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധിയാണ്. രണ്ടാം ശനി, ഞായര്‍, ഉത്രാടം, തിരുവോണം, ബക്രീദ് എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെ 10 മുതല്‍ 14 വരെ അവധിയായിരിക്കും. സെപ്തംബര്‍ 16ന് ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ജൂണ്‍ 15 മാത്രമായിരിക്കും ഇതിനിടയില്‍ വരുന്ന ഏക പ്രവൃത്തി ദിവസം. എന്നാല്‍ 17ന് ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുന്നതിന് തടസ്സം അനുഭവപ്പെടും. കേരളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായ അവധികള്‍ വരുന്നത് ആദ്യമായാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ക്ലിയറിംഗ് സര്‍വ്വീസ് നടക്കുന്നത് ചെന്നൈയില്‍ ആയതിനാല്‍ അവയ്ക്ക് തടസ്സങ്ങളുണ്ടാവില്ല. ഇതോടെ തുടര്‍ച്ചയായ അവധി കാരണമുണ്ടാകുന്ന ആശങ്കകളും അവസാനിക്കും.

Leave a Reply