Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » കോഴിക്കോട് സ്കൂളില്‍ ഓണ സദ്യ നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തു

കോഴിക്കോട് സ്കൂളില്‍ ഓണ സദ്യ നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തു

കോഴിക്കോട് പുതിയറ ബി ഇ എം സ്കൂളിൽ ഓണാഘോഷത്തിനിടയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
ഓണാഘോഷത്തിനായി തയ്യാറാക്കി വെച്ചിരുന്ന സദ്യ വിഭവങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുകയും മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കയും ചെയ്തിരിക്കുന്നു സംഭവത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല രാവിലെ സ്കൂളില്‍ എത്തിയ അധികൃതരാണ് സംഭവം കാണുന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് രക്ഷിതാക്കളും അധ്യാപകരും സദ്യയ്ക്കുള്ള വിഭവങ്ങള്‍ പാകം ചെയ്തുവച്ച് സ്കൂളില്‍ നിന്നും പോയത്. എന്നാല്‍ ഓണസദ്യ ഇന്ന് സ്കൂളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഉറപ്പുനല്‍കി.അധ്യാപകരും രക്ഷിതാക്കളും കൂടെ നിര്‍മിച്ച സദ്യ നശിപ്പിക്കുകയും പാചകം ചെയ്ത അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തു. ഇന്ന് ഓണസദ്യ നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി 10 മണിവരെ അധ്യാപകരും രക്ഷിതാക്കളും സ്‌കൂളില്‍ തന്നെ ഉണ്ടായിരുന്നു. രാത്രി തയ്യാറാക്കി വെച്ച ഭക്ഷണങ്ങളാണ് നശിപ്പിച്ചത്. രാവിലെ 5 മണിക്ക് സ്‌കൂളില്‍ എത്തി ബാക്കി ഭക്ഷണങ്ങള്‍ ഉണ്ടാക്കാനിരിക്കുകയായിരുന്നു. എന്നാല്‍ രാവിലെ സ്‌കൂളില്‍ എത്തിയ പ്രധാന അധ്യാപകനാണ് ഓഫീസ് ഓഫീസ് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അകത്ത് കയറിനോക്കിയപ്പോള്‍ ഭക്ഷണം നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉണ്ടാക്കിവെച്ച ഭക്ഷണങ്ങളില്‍ ചിലത് എടുത്ത് കഴിക്കുകയും അടുക്കളയിലെ അടുപ്പില്‍ മലവിസര്‍ജനം നടത്തിയതായും കണ്ടെത്തി. സ്‌കൂളിലെ ഓഫീസ് റൂമില്‍നിന്നും മറ്റ് മുറികളുടെ താക്കോള്‍ എടുത്താണ് ഇത്തരമൊരു അതിക്രമം നടത്തിയത്. അതേസമയം സ്‌കൂളിലെ മറ്റ് ഫയലുകളോ അടുക്കളയിലെ പാത്രങ്ങളോ ഒന്നും നഷ്ടമായിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. ആരാണ് ഇതിന് പിന്നിലെന്നോ എന്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നോ തങ്ങള്‍ക്ക് അറിയില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. സംഭവം പോലീസില്‍ അറിയിച്ച ഉടന്‍ തന്നെ കസബ പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് ജൂണ്‍ 1 ന് സ്‌കൂള്‍ തുറക്കുന്ന ദിവസവും വരാന്തയില്‍ ചിലര്‍ മലവിസര്‍ജനം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ആരെന്ന കാര്യവും വ്യക്തമായിരുന്നില്ല. ഇതിന് മുന്‍പും ഓണാഘോഷ പരിപാടികള്‍ സ്‌കൂളില്‍ നടത്തിയിരുന്നെന്നും അന്നൊന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം കുട്ടികള്‍ക്കായി തയ്യാറാക്കിയ സദ്യനശിപ്പിക്കുകയും ഓണാഘോഷ പരിപാടികള്‍ അലങ്കോലമാക്കുകയും ചെയ്തത് ആരായാലും അത് വൃത്തികെട്ട നടപടിയായിപ്പോയെന്ന് കളക്ടര്‍ എന്‍. പ്രശാന്ത് പ്രതികരിച്ചു. സംസ്‌ക്കാരശൂന്യരാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍. തലയ്ക്ക് സ്ഥിരതയുള്ള ആരും ഇത്തരമൊരു കാര്യം ചെയ്യില്ല.

Leave a Reply