Home » ന്യൂസ് & വ്യൂസ് » തെരുവുനായ്ക്കളെ പൊലീസില്‍ എടുക്കുന്നു: പരിശീലിപ്പിച്ച് തീവ്രവാദി വേട്ടയ്ക്ക് ഉപയോഗിക്കാമെന്ന് ബെഹ്‌റ

തെരുവുനായ്ക്കളെ പൊലീസില്‍ എടുക്കുന്നു: പരിശീലിപ്പിച്ച് തീവ്രവാദി വേട്ടയ്ക്ക് ഉപയോഗിക്കാമെന്ന് ബെഹ്‌റ

തെരുവുനായശല്യം പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ വേറിട്ട വഴി. തെരുവുനായ്ക്കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കാനും അവയെ പരിശീലിപ്പിച്ച് തീവ്രവാദി വേട്ടയ്ക്കുള്‍പ്പെടെ ഉപയോഗപ്പെടുത്താനുമുള്ള പദ്ധതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയും മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ സമര്‍പിച്ചു.തെരുവുനായ്ക്കുട്ടികളെ കണ്ടെത്തി പൊലീസ് സ്‌റ്റേഷനുകളോടനുബന്ധിച്ചു സംരക്ഷിക്കാനും അവയ്ക്കു പ്രതിരോധകുത്തിവയ്പ്പുകളും പരിശീലനവും നല്‍കും. പദ്ധതിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.തീവ്രവാദഭീഷണി ഏറെ നേരിടുന്ന കാശ്മീരില്‍ സൈന്യത്തിന് ആവശ്യത്തിനു നായ്ക്കളെ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാനും കേരളത്തിലെ തെരുവുനായശല്യം പരിഹരിക്കാനും പദ്ധതി ഒരുപോലെ പ്രയോജനപ്പെടുമെന്നു പൊലീസ് കണക്കുകൂട്ടുന്നു.

Leave a Reply