Home » ന്യൂസ് & വ്യൂസ് » മെത്രാന്‍ കായലില്‍ കൃഷി ഇറക്കാതിരിക്കാന്‍ ഗൂഢാലോചന.

മെത്രാന്‍ കായലില്‍ കൃഷി ഇറക്കാതിരിക്കാന്‍ ഗൂഢാലോചന.

മെത്രാന്‍ കായലില്‍ കൃഷി ഇറക്കാതിരിക്കാന്‍ ഒരുപാട് കള്ളക്കളികള്‍ നടക്കുന്നുണ്ട് എന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. കായല്‍ ടൂറിസം പദ്ധതിക്ക് ശ്രമിച്ച ചില കമ്പനികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കായലില്‍ അന്യം നിന്ന് പോകുന്ന മത്സ്യങ്ങള്‍ ഉണ്ട് എന്ന് വ്യാജ പരാതി .കൊടിപ്പിച്ചുാണ് കൃഷി തടയുന്നതിനായി ഇവര്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഇത് തെറ്റാണ് എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സര്‍ക്കാര്‍ തെളിയിച്ചു.കായലില്‍ എന്ത് വിലകൊടുത്തും കൃഷി ഇറക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.നേരത്തെ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാല്‍ നവംബര്‍ വരെ കായല്‍ വറ്റിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് മത്സ്യഗവേഷകനായ കെ.കൃഷ്ണകുമാര്‍ നല്‍കിയ ഹരജിയില്‍ നെല്‍കൃഷിക്ക് യോഗ്യമാക്കാന്‍ മെത്രാന്‍ കായല്‍ വറ്റിക്കുന്നത് മത്സ്യസമ്പത്തിനെയോ അവയുടെ ആവാസ വ്യവസ്ഥയെയോ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കിയിരുന്നു.കുട്ടനാട്ട് മേഖലയിലെ പ്രധാന കൃഷിമേഖലയായ മെത്രാന്‍ കായലില്‍ 2007 മുതലാണ് കൃഷി നിലച്ചത്. ഇതിനിടെയാണ് മെത്രാന്‍ കായല്‍ കേന്ദ്രീകരിച്ച് സ്വകാര്യ കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ശക്തമായ പ്രതിഷേധത്തത്തെുടര്‍ന്ന് പിന്നീട് ഈ അനുമതി പിന്‍വലിച്ചു. ഇതിനിടെ മെത്രാന്‍ കായലിലെ ചില നിലം ഉടമകള്‍ കൃഷി പുനരാരംഭിക്കാനുള്ള സമ്മതം അറിയിച്ചു. ഇവര്‍ക്ക് കൃഷി നടത്താന്‍ സഹായം ഉറപ്പുവരുത്തുന്നതിനിടെയാണ് നിരവധി വാദങ്ങളുമായി പലരും രംഗത്തെത്തുന്നത്….

Leave a Reply