Home » എഡിറ്റേഴ്സ് ചോയ്സ് » മലയാളികളുടെ മുറ്റത്ത് സംഗീതത്തിന്‍റെ മുല്ലപ്പൂക്കളുമായി ശ്രേയ

മലയാളികളുടെ മുറ്റത്ത് സംഗീതത്തിന്‍റെ മുല്ലപ്പൂക്കളുമായി ശ്രേയ

ഇന്നേ ഞാനെന്‍റെ മുറ്റത്തിനറ്റത്ത്
പുന്നാരിച്ചൊരു മുല്ലനട്ടുڈ
ഒരു താരാട്ട് പോലെ കേരളം ഏറ്റുപാടുന്ന ഈ പാട്ടിന്‍റെ നല്ലവരികളേയും, സംഗീതത്തെയും വിസ്മയകരമായി ആലപിച്ച് ലോക മലയാളികളുടെ മനസ്സിലെത്തിച്ച കോഴിക്കോട്ടുകാരി 6-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രേയ ജയദീപും കുടുംബവുമായി കാലിക്കറ്റ് ജേര്‍ണല്‍ ഓണപതിപ്പിനോട്

1. ശ്രേയുടെ പഠനവും കുടുംബവും
ദേവഗിരിപബ്ലിക് സ്ക്കൂളില്‍ 6-ാം ക്ലാസില്‍ പഠിക്കുന്നു. അച്ഛന്‍ ജയദീപ്, കണ്‍സ്ട്രക്ഷന്‍ ബിസിനസ്സ്, അമ്മ പ്രസീത, അനുജന്‍ സൗരവ് സില്‍വര്‍ ഹില്‍സില്‍ രണ്ടാം ക്ലാസിലാണ്.

2. എങ്ങിനെയായിരുന്നു ശ്രേയുടെ സംഗീത രംഗത്തേക്കുള്ള വരവ്.
ചെറുപ്പം മുതലേ സംഗീതത്തോട് വല്ല്യ ഇഷ്ടമാണ് 5-ാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് സൂര്യാടിവിയുടെ സൂര്യാസിംഗര്‍ എന്ന റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതും, വിജയിക്കുന്നതും. 2014-ല്‍ സണ്‍ടിവിയുടെ സണ്‍സിംഗറിലും വിജയിയായി. 2014 ഡിസംബറില്‍ പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍റെ ڇഗോഡ് ڈ എന്ന ക്രിസ്തീയ ഡിവോഷണല്‍ ആല്‍ബത്തിലേ പാട്ടുകള്‍ യൂറോപ്പടക്കമുള്ള രാജ്യങ്ങളിലും ക്രിസ്തുമത വിശ്വാസികളിലും, സംഗീതാസ്വാദകരിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 2015 ഒക്ടോബറില്‍ റിലീസായ നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ ڇഅക്ബര്‍ ആന്‍റണിയിലെڇ ڇഇന്നേ ഞാനെന്‍റെڈ എന്ന ഗാനമാണ് ഏറെ ഹിറ്റായത്.

3. ഗുരുനാഥന്‍/ സംഗീത പഠനം
തളി താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയാണ് 5-ാം വയസ്സുമുതല്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ ഗുരു. ലളിത സംഗീതം സതീഷ് ബാബുസാറില്‍നിന്നാണ് പഠിക്കുന്നത്. ശുദ്ധസംഗീതത്തിന്‍റെ പര്യായമായ ഗുരുനാഥന്‍മാരാണ് ഞങ്ങളുടെ അനുഗ്രഹം.

4. റിയാലിറ്റിഷോ എത്രമാത്രം സഹായിച്ചു?
ആദ്യമൊക്കെ വളരെ നാണം കുണുങ്ങിയായിരുന്നു, സൂര്യാസിംഗറാണ് ശ്രേയയിലെ ഫെര്‍ഫോമറെ മിനുക്കിയെടുത്തത്. റിയാലിറ്റിഷോവഴി പരിചയപ്പെട്ട അനുരാധ ശ്രീറാമും, എം ജയചന്ദ്രന്‍ സാറും നല്കികൊണ്ടിരിക്കുന്ന പിന്തുണയും , സ്നേഹവും ഏറെ വിലപ്പെട്ടതാണ്.

(4) ڇഇന്നേ ഞാനെന്‍റെڈ എന്ന പാട്ടിലേക്ക് വന്നവഴി?
ഗോഡിലേയും മറ്റും പാട്ടുകേട്ട നാദിര്‍ഷ ഞങ്ങളെ വിളിക്കുകയായിരുന്നു. എന്നാല്‍ ആദ്യം പാടിയപ്പോള്‍ നാര്‍ദിഷയ്ക്ക് അത്ര താല്പര്യം തോന്നിയില്ല. പക്ഷേ പിന്നീട് പാട്ട് ഇഷ്ടപ്പെട്ട് പാടാന്‍ അവസരം, തന്നു. റിമിടോമിയടക്കം നിരവധി പേര്‍ക്ക് അവസരം നല്കിയ നാര്‍ദിഷയുടെ പിന്തുണ ഞങ്ങള്‍ക്ക് വലിയ പ്രോത്സാഹനവും, കരിയറിലെ നല്ല ഒരു ഹിറ്റും, സമ്മാനിച്ചു
2
(5) സംഗീത രംഗത്തേക്ക് വന്നശേഷം ഉണ്ടായ സവിശേഷമായ എന്തെങ്കിലും സംഭവം?
ഗോഡിലെ ശ്രേയയുടെ ഗാനങ്ങള്‍ പലരിലും ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള, ആശ്വാസത്തിന്‍റെ അനുഭവം തരുന്ന ഗാനങ്ങളായിരുന്നു. ഓസ്ട്രേലിയയിലെ ഒരു മലയാളികുടുംബം 3 വയസ്സുള്ള അര്‍ബുദം ബാധിച്ച കുട്ടിക്കും, അവരുടെ കുടുംബത്തിനും ഗോഡിലെ ഗാനങ്ങള്‍ ഏറെ ഇഷ്ടമായി എപ്പോഴും വിളിക്കാറുമുണ്ടായിരുന്നു. ശ്രേയ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണെന്ന് അവര്‍ പറയും. തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി, സന്തോഷമായി ഞങ്ങള്‍ കാണുന്നത് ഈ അനുഭവമാണ്.

6. എത്ര സിനിമകളില്‍ പാടി?
അമര്‍ അക്ബര്‍ ആന്‍റണിക്കു പുറമെ, വീപ്പിംഗ് ബോയസ്, സര്‍ സി പി, സൈഗാള്‍ പാടുകയാണ്. നിര്‍ണ്ണായകം, മല്‍ഗുഡിഡെയ്സ്. ക്രാന്തി, പള്ളിക്കൂടം, പത്രോസിന്‍റെ പ്രമാണങ്ങള്‍, ഗോള്‍ഡ് കോയിന്‍സ്, വിളക്കുമരം, ഒപ്പം നേരം പന്ത്രേണ്ടമുക്കാല്‍ എന്നീ സിനിമകളില്‍ പാടി.
7. ഇഷ്ടഗായകര്‍
യേശുദാസ്, ചിത്ര, ശ്രേയാഘോഷല്‍, വേണുഗോപാല്‍, വിജയ്യേശുദാസ് എന്നിങ്ങനെ എല്ലാവരെയും ഇഷ്ടമാണ്. സിനിമയില്‍ നടന്‍ പ്രിഥിരാജിനെയാണ് ഇഷ്ടം.
8. സംഗീതപരിപാടികള്‍
ദുബായ്, അബുദാബി, ഇറ്റലി, സ്വിറ്റസര്‍ലാന്‍റ് എന്നിവടങ്ങളില്‍ വിവിധ ഷോകളില്‍ പങ്കെടുത്തു.
9 സംഗീതം കഴിഞ്ഞാല്‍ ഇഷ്ടം
യാത്ര
10. ഭാവിയില്‍ ആരാകണം/ഏത് സംഗീതമാണ് ഇഷ്ടം
നല്ല പാട്ടുകാരിയാവുക. മെലഡിഗാനങ്ങളും ശുദ്ധസംഗീതത്തോടുമാണ് ഇഷ്ടം.

11. അധ്യാപകരുടേയും/കൂട്ടുകാരുടേയും പിന്തുണ.
പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണി കാഞ്ഞിരത്തലിന്‍റെ പിന്തുണ എടുത്ത് പറയേണ്ടതാണ്.പോകാന്‍ പറ്റാത്ത ക്ലാസുകളൊക്കെ സ്പെഷല്‍ക്ലാസ് എടുത്ത് അധ്യാപകരും, നോട്ട്സ് എഴുതിതന്ന് കൂട്ടുകാരും സഹായിക്കാറുണ്ട്.

12. ഓണം പ്രതീക്ഷ
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തില്‍ പാടിയ പാട്ട് ഹിറ്റാകാ എന്നാണ് പ്രതീക്ഷ

13. ഓണാഘോഷങ്ങള്‍ : ഓണം വീട്ടിലിരുന്ന് അച്ഛനോടും, അമ്മയോടും, അനിയനോടൊക്കെ ഒപ്പമിരുന്നു
ആഘോഷിക്കണം. പിന്നെ അച്ഛമ്മയുടെ വീട്ടില്‍ പോയി സദ്യ കഴിക്കും. അതൊക്കെയാണ് ഓണപരിപാടികള്‍.

Leave a Reply