Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » ലക്ഷ്യ-2016 തൊഴില്‍മേള സെപ്തംബര്‍ 24ന്

ലക്ഷ്യ-2016 തൊഴില്‍മേള സെപ്തംബര്‍ 24ന്

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അനേകം തൊഴിലവസരങ്ങളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 24ന് വെസ്റ്റ്് ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു . ‘ലക്ഷ്യ- 2016’ എന്ന പേരിലുള്ള മേളയില്‍ സ്വകാര്യ മേഖലയിലെ നാല്‍പ്പതില്‍പരം സ്ഥാപങ്ങളില്‍നിന്നായി 3000 തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഒന്‍പതിനു മുന്‍പായി എംപ്ലോയബിലിറ്റി സെന്ററില്‍ 250 രൂപ അടച്ച് ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. റജിസ്റ്റര്‍ ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്് സഹിതം നേരിട്ട്് ഹാജരാകണം. പ്രായ പരിധി: 18-35. ഫോണ്‍: 0495-2370176/78.

Leave a Reply