Home » മറുകാഴ്ച » പെൺകാഴ്ച » നഗരസഭാ വനിതാ വ്യവസായകേന്ദ്രം കെട്ടിടം നഗരസഭ മറ്റാവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്നു..

നഗരസഭാ വനിതാ വ്യവസായകേന്ദ്രം കെട്ടിടം നഗരസഭ മറ്റാവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്നു..

വടകര നഗരസഭാ പാര്‍ക്കിനു സമീപമുള്ള കെട്ടിടത്തിന്റെ മുകള്‍നില സി.കെ.നാണു എം.എല്‍.എ.യുടെ ഓഫീസ് ആവശ്യത്തിനു വിട്ടുനല്‍കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭ .കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സൗജന്യമായാണ് ഓഫീസ് അനുവദിക്കുക.മറ്റ് രണ്ട് നിലകള്‍ക്കും അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍ പറഞ്ഞു. താഴത്തെ നിലയ്ക്കായി നഗരസഭയിലെ വയോമിത്രത്തില്‍ നിന്ന് നിന്ന് അപേക്ഷ കിട്ടി. ഇത് ഇവര്‍ക്ക് അനുവദിക്കും.ഒന്നാം നിലയ്ക്കായി അപേക്ഷ നല്‍കിയത് ഭക്ഷ്യസുരക്ഷാ വിഭാഗമാണ്. നിലവില്‍ റൂറല്‍ എസ്.പി. ഓഫീസിനു സമീപം പഴകിയ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് ഭക്ഷ്യവിഭാഗത്തില്‍ നിന്ന് വാടക നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.1998-1999 ലാണ് ജനകീയാസൂത്രണപദ്ധതിയില്‍ പെടുത്തി ഇവിടെ വ്യവസായ കേന്ദ്രം പണിതത്.വനിതകള്‍ക്കായി ഇവിടെ വിവിധ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുകയും ചെയ്തു.കുറച്ചുകാലം നന്നായി പ്രവര്‍ത്തിച്ചിരുന്നു. 150 ഓളം സ്ത്രീകള്‍ക്ക് തൊഴില്‍ കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് എല്ലാം പൂട്ടി.കെട്ടിടത്തിന്റെ മുകള്‍നില സി.കെ.നാണു എം.എല്‍.എയുടെ ഓഫീസിന് വിട്ടുനല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇവിടെ വൃത്തിയാക്കാനും മറ്റും തുടങ്ങിയിട്ടുണ്ട്…..

Leave a Reply