Home » കലാസാഹിതി » ‘സ്നേഹപാലിക 2016’ പൂക്കളമത്സരം ഇന്ന്

‘സ്നേഹപാലിക 2016’ പൂക്കളമത്സരം ഇന്ന്

ലിംകാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കാന്‍ കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സ്നേഹപാലിക 2016’ പൂക്കളമത്സരം ശനിയാഴ്ച നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് 2000 പൂക്കളങ്ങളാണ് ഒരുക്കുക. രാവിലെ ഒമ്പതിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് പരിപാടി.
മല്ലിക സാരാഭായ് മുഖ്യാതിഥിയാകും. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 60,000 ചതുരശ്രഅടിയുള്ള വേദിയില്‍ 10,000 വനിതകള്‍ ഒരേസമയം പൂക്കളം തീര്‍ക്കും. 2000 അയല്‍ക്കൂട്ടങ്ങളാണ് പൂക്കളങ്ങള്‍ തീര്‍ക്കുക. ഓരോ ടീമിലും പരമാവധി അഞ്ച് പേരടങ്ങുന്ന 10,000 അയല്‍ക്കൂട്ടാംഗങ്ങളാണ് മത്സരാര്‍ഥികള്‍. പൂക്കളങ്ങള്‍ മൂന്ന് അടി വൃത്താകൃതിയിലായിരിക്കും. 10 കൌണ്ടറുകളിലായി രാവിലെ എട്ടിന് പ്രവര്‍ത്തനമാരംഭിക്കും. 30 വനിതകള്‍ മാത്രമുള്ള ജഡ്ജിങ് പാനലാണ് വിധികര്‍ത്താക്കള്‍.

Leave a Reply