Home » ആരോഗ്യം » തിരുവമ്പാടിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 25ന്

തിരുവമ്പാടിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 25ന്

കോഴിക്കോട് മലബാര്‍ കണ്ണാശുപത്രി, മാമ്പറ്റ കെഎംസി ഡെന്റല്‍ കോളജ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവണ്‍ തിരുവമ്പാടിയുടെ നേതൃത്വത്തില്‍ 25ന് തിരുവമ്പാടിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും.

നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിര്‍ണയവും, ദന്തപരിശോധനയും സൗജന്യമായി നടത്തുന്ന ക്യാമ്പില്‍ നിന്ന് ‘നേത്രശസ്ത്രക്രിയ വേണ്ടിവരുന്ന രോഗികള്‍ക്ക് ഡോ. കെ.എസ് ചന്ദ്രകാന്തിന്റെ നേതൃത്വത്തില്‍ താമസവും ഭക്ഷണവും അടക്കം നല്കി തികച്ചും സൗജന്യമായി ഓപ്പറേഷനും തുടര്‍ ചികിത്സയും നല്കും. കണ്ണടയും സൗജന്യ നിരക്കില്‍ ലഭ്യമാക്കും.

തുടര്‍ ചികിത്സ ആവശ്യം വരുന്ന ദന്തരോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കും. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്താല്‍ വച്ച് നടക്കുന്ന ക്യാമ്പ് 25ന് രാവിലെ ഒമ്പതിന് ജോര്‍ജ് എം. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9446256383, 8592850345, 8281742523 എന്ന നമ്പറുകളില്‍ വിളിച്ച് പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply