Home » എഡിറ്റേഴ്സ് ചോയ്സ് » പിറന്നാള്‍ തിളക്കത്തിൽ പ്രധാനമന്ത്രി

പിറന്നാള്‍ തിളക്കത്തിൽ പ്രധാനമന്ത്രി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്റെ അറുപത്തിയാറാം ജന്മദിനം ആഘോഷിക്കുന്നു. മോദിയുടെ ജന്മദിനം രാജ്യ സേവന ദിനമായി ആഘോഷിക്കാൻ പാർട്ടി അണികൾക്കു ബിജെപി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇന്നു ഗുജറാത്തിലെ ഗാന്ധിനഗറിലെത്തുന്ന മോദി ജന്മദിനം തന്റെ അമ്മയുടെ ഒപ്പമാണ് ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയും ബിജെപിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ഗുജറാത്തില്‍ 1950 സെപ്റ്റംബർ 17നാണ് ജനിച്ചത്.

നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply