Home » നമ്മുടെ കോഴിക്കോട് » വിറങ്ങലിച്ച് കോഴിക്കോട്…

വിറങ്ങലിച്ച് കോഴിക്കോട്…

പശുക്കടവ് കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു യുവാക്കളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കക്കുഴിയുള്ള പറമ്പത്ത് ശശിയുടെ മകന്‍ സജിന്‍ (19) ആണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്ത സ്ഥലത്തിന് ഒന്നര കിലോമീറ്റർ അകലെ നിന്നാണ് രണ്ടു മൃതദേഹങ്ങൾ ദുരന്തനിവാരണസേന കണ്ടെത്തിയത്. മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കും. ഞായറാഴ്ച രാത്രി നടത്തിയ തിരച്ചിലിൽ മരുതോങ്കര കോതോട് സ്വദേശി പാറക്കല്‍ രാമചന്ദ്രന്‍െറ മകന്‍ രജീഷ് (24)ന്‍െറ മൃതദേഹം കണ്ടെത്തിയിരുന്നു.

കാണാതായ മൂന്നു പേർക്ക് വേണ്ടി ദുരന്തനിവാരണസേനയും പേരാമ്പ്ര, കുറ്റ്യാടി ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ സംയുക്തമായി തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. തിരച്ചിലിനായി പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ ഷട്ടർ തുറക്കും. അടിയന്തര ഘട്ടത്തിൽ സേവനത്തിനായി വിദഗ്ധ മെഡിക്കൽ സംഘത്തെ രാവിലെ ദുരന്ത സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് ദാരുണ സംഭവമുണ്ടായത്. പശുക്കടവ് കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കൾ ശക്തമായ ഒഴുക്കില്‍പെട്ടത്. കോതോട് വിനോദിന്‍െറ മകന്‍ വിനീഷ് (21), ബാലന്‍െറ മകന്‍ അമല്‍ (20), രാജന്‍െറ മകന്‍ വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവം കണ്ട് ഭയന്ന ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നൽകിയ ശേഷം വീട്ടിലെത്തിച്ചു.

അപകടത്തിൽപ്പെട്ട മരുതോങ്കര കോതോട് സ്വദേശികളായ കറ്റോടി ചന്ദ്രന്‍െറ മകന്‍ അശ്വന്ത് (19), പാറയുള്ള പറമ്പത്ത് രാജീവന്‍െറ മകന്‍ അക്ഷയ് രാജ് (19), കുട്ടിക്കുന്നുമ്മല്‍ ദേവരാജന്‍െറ മകന്‍ വിപിന്‍രാജ് (21), പാറയുള്ള പറമ്പത്ത് രാജന്‍െറ മകന്‍ വിഷ്ണു (20) എന്നിവരെയാണ് കണ്ടെത്താനുള്ളത്.

Leave a Reply