Home » ആരോഗ്യം » ബീച്ച് ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയിക്കുവേണ്ടി ‘ബി കെയര്‍’ സ്ഥാപിച്ചു

ബീച്ച് ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയിക്കുവേണ്ടി ‘ബി കെയര്‍’ സ്ഥാപിച്ചു

ബീച്ച് ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയിക്കുവേണ്ടി ‘ബി കെയര്‍’ സ്ഥാപിച്ചു. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ആധുനിക ഉപകരണങ്ങളും സജ്ജീകരണവും ഇതിനുവേണ്ടി ഒരുക്കിയിട്ടുണ്ട്. വന്ധ്യതാ ചികിത്സ ചിലവേറിയതു കാരണം സാധാരണക്കാര്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.എന്നാല്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം തുടങ്ങുന്നത്. ചികിത്സാകേന്ദ്രത്തിനുള്ള കെട്ടിടം നവീകരിച്ചത് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കാലിക്കറ്റ് ശാഖയുടെ സഹകരണത്തോടെയാണ്.

കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രസവവിഭാഗം,ഗൈനക്കോളജി,സിസേറിയന്‍,പ്രസവാനന്തര കുടുംബാസൂത്രണ മാര്‍ഗങ്ങള്‍,ഗര്‍ഭാഷയ കാന്‍സറിനെ തടയാനുള്ള പാപ്സ്മിയര്‍,ക്രയോ കോട്ടറി തുടങ്ങിയ ചികിത്സകളും സേവനങ്ങളുമുണ്ട്. ചെലവുകൂടിയ ആധുനിക ചികിത്സാ രീതികളും മരുുന്നുകളുമൊക്കെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാധ്യതകളാണ് ഉണ്ടാക്കുന്നത്. ചികിത്സ തേടിയാല്‍തന്നെ മരുന്നുകളുടേയും ആശുപത്രി ചെലവുകളുടേയും ഭാരം കാരണം ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ.് ബി കെയറിന്റെ വരവ് ഏറ്റവും കൂടുതല്‍ പ്രതീക്ഷനല്‍കുന്നത് സാധാരണക്കാര്‍ക്കാണ്.

എം.എല്‍.എ ഫണ്ടില്‍ നിന്ന് ലഭിച്ച 5 ലക്ഷം രൂപയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ പെട്ടെന്നുതന്നെ സ്ഥാപിക്കും. രണ്ട് ഘട്ടങ്ങളായാണ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ പ്രവര്‍ത്തനം നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ദമ്പതികള്‍ക്കുള്ള കൗണ്‍സിലിങ്,അള്‍ട്രാസൗണ്ട് സ്‌കാനിങ്,ഓവുലേഷന്‍,ഇന്‍ഡക്ഷന്‍,ബീജം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന സൗകര്യം ലഭ്യമാകും. അഡ്വാന്‍സ് ലാപ്രോസ്‌കോപ്പി,ഹൈസ്ട്രോസ്‌കോപ്പി മുതലായ അത്യാധുനിക ശസ്ത്രക്രിയകളും രണ്ടാംഘട്ടത്തില്‍ ലഭിക്കും

Leave a Reply