Home » നമ്മുടെ കോഴിക്കോട് » കുറ്റ്യാടി മലവെള്ളപ്പാച്ചില്‍; മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കിട്ടി.

കുറ്റ്യാടി മലവെള്ളപ്പാച്ചില്‍; മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കിട്ടി.

കോഴിക്കോട് കുറ്റിയാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെ കോതോട് സ്വദേശിയായ അക്ഷയു(10) മൃതദേഹമാണ് മൂന്നാമതായി കണ്ടെത്തിയത്. കക്കുഴിയിലുള്ള ഷജിന്റെ മൃതദേഹം അല്‍പ സമയം മുന്‍പ് കണ്ടെത്തിയിരുന്നു. പാറയ്ക്കല്‍ രജീഷിന്റെ മൃതദേഹം ഇന്നലെ വൈകി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മാവട്ടത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കോതോട് സ്വദേശികളായ അശ്വന്ത്, വിപിന്‍ദാസ്, വിഷ്ണു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്….

Leave a Reply