Home » ഇൻ ഫോക്കസ് » കടൽ കാണാനെത്തിയവരുടെ മനം നിറച്ചു കൊച്ചൂട്ടി …

കടൽ കാണാനെത്തിയവരുടെ മനം നിറച്ചു കൊച്ചൂട്ടി …

അവധിദിവസം കോഴിക്കോട് ബീച്ചിൽ ആഘോഷിക്കാനെത്തിയവരിൽ കൗതുകമുണർത്തി പരമ്പരാഗത രീതിയിലുള്ള മൺ പാത്ര നിർമ്മാണവുമായി കൊച്ചൂട്ടിയും മരുമകൻ ജയരാജ്ഉം കളിമണ്ണിൽ വിരിയിക്കുന്ന കരവിസ്മയം കാണാൻ ആളുകൾ ചുറ്റിലുമെത്തി.കേരളത്തിന്റെ അടുക്കളയിൽ നിന്നും പടിയിറങ്ങിക്കൊണ്ടിരിക്കുന്ന മൺപാത്ര നിർമ്മാണത്തെ കുട്ടികൾ ഒട്ടേറെ കൗതുകത്തോടെ വീക്ഷിച്ചപ്പോൾ മുതിർന്നവർ നിർമ്മാണ കാഴ്ചകളെ മൊബൈൽ കാമറകളിൽ പകർത്തുന്ന തിരക്കിലായിരുന്നു. ആരെയും നിരാശപെടുത്താതെ പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയോക്ക് പോസ് ചെയ്തും കൊച്ചൂട്ടി നിർമ്മാണം തുടർന്ന് കൊണ്ടിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശികളാണ് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികളായ ജയരാജ്ഉം അമ്മാവൻ കൊച്ചൂട്ടിയും . മറ്റു ജോലികളെ അപേക്ഷിച്ച വരുമാന കുറവാണെങ്കിലും സ്കൂൾ കാലം മുതലേ ഇവർ നിർമ്മാണ രീതി പരിശീലിച്ചു തുടങ്ങുന്നു.റേഷൻ കാർഡിലെ കോളത്തിൽ മൺപാത്ര നിർമ്മാണം എന്നാണെങ്കിലും കളിമണ്ണിന്റെ ലഭ്യത കുറവും നിയമപ്രശ്നങ്ങളും കാരണം കുലത്തൊഴിൽ ഉപേക്ഷിച്ച മറ്റു ജോലിക്ക് പോവേണ്ട അവസ്ഥയാണ് ഭൂരിഭാഗം തൊഴിലാളി കുടുംബങ്ങളും .സ്റ്റീൽ പാത്രങ്ങളെ അപേക്ഷിച്ചുമണ്പാത്രങ്ങൾക്കുള്ള വിലകൂടുതലും വിലങ്ങുതടിയാവുന്നുണ്ട്ങ്ങ മൺപാത്രങ്ങളുണ്ടാക്കിവീടുകൾ തോറും വില്പന നടത്തുന്ന ആ പഴയ പ്രതാപ കാലത്തേ കൊച്ചൂട്ടി ഓർത്തെടുക്കുന്നു .കന്യാകുമാരി ചട്ടികളേക്കാൾ ഭാരം കുറവും ആകൃതിയും കാരണം നാടൻ മൺപാത്രങ്ങൾക്ക് ആവശ്യക്കാരേറെ ഉണ്ടായിരുന്നു. കളിമണ്ണിന്റെ ലഭ്യത കുറവാണ് ഈ മേഖലപ്രധാന പ്രതിസന്ധി.പട്ടാമ്പി ,ആറങ്ങോട്ടു കര എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ കളിമണ്ണ് ശേഖരിക്കുന്നത് .കളിമണ്ണ് കുഴച്ചു പാകപ്പെടുത്തി ചക്രങ്ങളിൽ വെച്ചു രൂപപ്പെടുത്തിയ ശേഷം വൈക്കോൽ ചൂളകളിൽ വെച്ചു ഉണക്കി പാകപ്പെടുത്തിയെടുക്കുന്നു.
മൺപാത്രങ്ങളുടെയും ഉത്പന്നങ്ങളുടെയും നിർമ്മാണ രീതികൾ പുതിയ തലമുറകളിലേക്ക് പകരാനാണ് ഇത്തരം പ്രദർശനം എന്നും സ്കൂൾകോളേജ് അധികാരികൾ പ്രദർശനങ്ങൾക്ക്ക്ഷണിക്കാറുണ്ടെന്നും കൊച്ചൂട്ടി കാലിക്കറ്റ് ജേർണലിനോട് പറഞ്ഞു.

9562666491- ജയരാജ്
9605131711- കൊച്ചൂട്ടി

Leave a Reply