Home » ന്യൂസ് & വ്യൂസ് » നടുക്കം മാറാതെ കുറ്റ്യാടി

നടുക്കം മാറാതെ കുറ്റ്യാടി

പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയിൽ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ഒമ്പതുപേരാണ് കഴിഞ്ഞ ഒഴുക്കിൽപ്പെട്ടത്. ‘ചതിയന്‍ പുഴ’ എന്നുകൂടി പേരുള്ള ഈ പുഴയുടെ സ്വഭാവം എപ്പോഴാണ് മാറുന്നതെന്ന്‍ പ്രവചിക്കാന്‍ കഴിയില് എന്ന്‍ നാട്ടുകാര്‍ പറയുന്നു. മുന്‍പും നിരവധി ജീവനുകളാണ് ഈ പുഴയെടുത്തത്. കാണാതായ ഒന്‍പതു പേരില്‍ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെത്തി മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. വയനാട് മലയിലെ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് ചെറിയ രീതിയില്‍ തടസ്സം സൃഷ്ട്ടിക്കുന്നതായാണ് വിവരം. പാറയ്ക്കല്‍ രജീഷ് (22) കക്കുഴി കുന്നുമ്മല്‍ കോതോട് സ്വദേശി ഷൈന്‍ ശശി (18), പാറയുള്ള പറമ്പത്ത് അക്ഷയ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ രജീഷ് ഒരുമാസം മുന്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. മൂന്നുദിവസത്തിനുശേഷം മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. രാത്രി 10.45ഓടെ സംഭവസ്ഥലത്തുനിന്ന് ഒരുകിലോമീറ്റര്‍ അകലെ മാവട്ടത്ത് മൂന്നാമക്കല്‍ കടവില്‍നിന്നാണ് രജീഷിന്റെ മൃതദേഹം കിട്ടിയത്. അച്ഛന്‍ രാമകൃഷ്ണന്‍ ബസ് ജീവനക്കാരനാണ്. അമ്മ: ഉഷ. സഹോദരന്‍: രഞ്ജിത്ത്. മരിച്ച അക്ഷയിന്‍റെ മൃതദേഹം മാതാപിതാക്കള്‍ വിദേശത്ത് നിന്നും എത്തിയശേഷം മാത്രമായിരിക്കും സംസകരിക്കുക.

Leave a Reply