Home » ന്യൂസ് & വ്യൂസ് » ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് എക്സ്പ്രസ് ട്രെയിനുകൾ അടക്കമുള്ളവ വൈകി ഓടുന്നു; പത്ത് ട്രെയിനുകൾ റദ്ദാക്കി .

ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് എക്സ്പ്രസ് ട്രെയിനുകൾ അടക്കമുള്ളവ വൈകി ഓടുന്നു; പത്ത് ട്രെയിനുകൾ റദ്ദാക്കി .

കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിൽ കല്ലുകടവിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് എക്സ്പ്രസ് ട്രെയിനുകൾ അടക്കമുള്ളവ വൈകി ഓടുന്നു. പത്ത് ട്രെയിനുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ 2.30 ഓടെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം പുന:സ്ഥാപിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് അറ്റക്കുറ്റപണികൾ നടത്തി വരികയാണ്.

ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു കോട്ടയം ഭാഗത്തേക്കു രാസവളം കൊണ്ടുപോയ ട്രെയിനിന്റെ 22 ബോഗികളിൽ ഒന്പതെണ്ണമാണ് പാളം തെറ്റിയത്. ഇതിൽ നാലു ബോഗികൾ പാളത്തിന് പുറത്തേക്ക് മറിഞ്ഞു. അപകടത്തിൽ വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. പാളത്തിന്റെ സ്ലീപ്പറുകൾ കുറുകെ വച്ച് മുറിഞ്ഞുപോയി. പാളം തെറ്റിയതിന് പിന്നാലെ ട്രെയിനിന്റെ ചക്രങ്ങൾ ഊരിത്തെറിച്ചു. ട്രാക്കിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് തീവണ്ടികൾ പല സj;്റ്നകളിലായി ഏറെനേരം പിടിച്ചിട്ടു.
കൊല്ലം ആലപ്പുഴ-പാസഞ്ചര്‍ (56300), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56303), ആലപ്പുഴ-കൊല്ലം (56301), കൊല്ലം-എറണാകുളം (56392), എറണാകുളം-കായംകുളം പാസഞ്ചര്‍ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം (66300) എറണാകുളം-കൊല്ലം (66301) എന്നീ മെമു തീവണ്ടികളും റദ്ദാക്കി.

ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം (66302) കൊല്ലം-എറണാകുളം (66303) എന്നീ തീവണ്ടികളും റദ്ദാക്കി. മൂന്നു ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തിവച്ചു. കൊല്ലം-കോട്ടയം പാസഞ്ചര്‍ (56305) എറണാകുളം-കൊല്ലം (66307) കൊല്ലം-എറണാകുളം (66308) എന്നീ തീവണ്ടികളാണ് ഭാഗികമായി നിര്‍ത്തി വച്ചത്.

Leave a Reply