Home » നമ്മുടെ കോഴിക്കോട് » നന്മ പകരാൻ വീണ്ടും കോഴിക്കോട്

നന്മ പകരാൻ വീണ്ടും കോഴിക്കോട്

ഭിന്നലിംഗക്കാർ നേരിടുന്ന പ്രശ്നങ്ങളുടെ കാര്യത്തിൽ കോഴിക്കോട് ജില്ല കേരളത്തിലെ മറ്റു പ്രദേശങ്ങളെക്കാൾ ഒട്ടും ഭേദമല്ല. ഭിന്നലിംഗക്കാർക്കു നേരെയുള്ള അക്രമങ്ങൾ, അധിക്ഷേപം, വിവേചനം തുടങ്ങിയ കാര്യങ്ങളിൽ കോഴിക്കോട് മറ്റു പ്രദേശങ്ങളെക്കാൾ മോശമാണ് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ഈ മേഖലയിൽ സമഗ്രമായ ഇടപെടലുകൾ ആവശ്യമുണ്ട്. ഇതിന്റെ ആദ്യപടിയായി ജില്ലയിൽ ഭിന്നലിംഗക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നതിനുമായി ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഒരു പരാതി പരിഹാര സമിതി രൂപീകൃതമായിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് ചെയർമാനും ജില്ലാ സബ് ജഡജ്, ജില്ലാ പോലീസ് മേധാവികൾ, സബ് കലക്ടർ, സാമൂഹ്യനീതി ഓഫീസർ, മെഡിക്കൽ ഓഫീസർ, വിദ്യാഭാസ ഡെ. ഡയരക്ടർ, ഭിന്ന ലിംഗക്കാരുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളുമായ ഈ ജില്ലാതല പ്രശ്നപരിഹാര സമിതിയുടെ നോഡൽ ഓഫീസർ കോഴിക്കോട് സബ് കലക്ടറാണ്. .

സമുഹത്തിലെ ചിലരുടേയെങ്കിലും അനുഭാവപൂർണ്ണമല്ലാത്ത ഇടപെടലുകളും, സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും പലപ്പോഴും ഭിന്നലിംഗക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭിന്ന ലിംഗക്കാർക്ക് അവരുടെ പരാതികൾ സബ് കലക്ടറുടെ ഓഫീസിൽ (ആർ. ഡി. ഒ.) സമർപ്പിക്കാവുന്നതാണ്. ഈ പരാതികൾ നിശ്ചിത ഇടവേളകളിൽ ചേരുന്ന സമിതിക്ക് മുമ്പാകെ അവതരിപ്പിച്ച് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാനാണ് തീരുമാനം. മനുഷ്യരായി പിറന്നവർക്കെല്ലാം ഈ ഭൂമിയിൽ മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട് എന്ന ഉറച്ച വിശ്വാസമാണ് ഇത്തരമൊരു നടപടിയുടെ അടിത്തറ

Leave a Reply