Home » ആരോഗ്യം » ശോച്യാവസ്ഥയിലുള്ള ഹെല്‍ത്ത് ക്ലബ്ബിന്റെ ആരോഗ്യം വീണ്ടെടുക്കും..

ശോച്യാവസ്ഥയിലുള്ള ഹെല്‍ത്ത് ക്ലബ്ബിന്റെ ആരോഗ്യം വീണ്ടെടുക്കും..

രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം നഗരവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് രൂപീകരിച്ച ക്ലബ്ബ് ഇന്നൊരു പ്രേതക്കോട്ട കണക്കേയാണ് സ്ഥിതി ചെയ്യുന്നത്. 1993ല്‍ നഗരത്തിലെസാധാരണക്കാര്ക്ക് വലിയ പ്രത്യാശ നല്‍്കി ക്കൊണ്ടായിരുന്നു കോര്‍പ്പറേഷന്‍ ബീച്ചിലൊരു ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങിയത്. മികച്ച സംവിധാനങ്ങളോടെ ലക്ഷങ്ങള്‍് മുടക്കി തുടക്കമിട്ടതല്ലാതെ നാളിതുവരെ ആര്‍ക്കെങ്കിലും ക്ലബ്ബിന്റെ ഉപയോഗം കാര്യമായി ഉപകാരപ്പെട്ടിട്ടില്ല. ഉദ്ഘാടനത്തിന്റെ അന്ന് മുതല്‍് പ്രവര്ത്തന സമയങ്ങളില് വൈദ്യുതി മുടക്കം പതിവായിരുന്നു. പതിറ്റാണ്ടുകള്ക്കിപ്പുറവും അതങ്ങനെ തന്നെ കിടക്കുന്നു. ഓടിട്ട ബിള്ഡിങ്ങില് കയറിയ കള്ളന് മാത്രം ഒരിക്കല് ശരിക്കും ഉപകാരപ്പെട്ടു ഈ സ്ഥ്പനം. ഉപകരണങ്ങല് പലതും മാര്ജാരന് സ്വന്തമാക്കി. ആരോഗ്യമുള്ള ശരീസഫിറ്റ്‌നസ് സ്വന്തമാക്കാന്‍ 500 രൂപ വെച്ച് ആറു മാസത്തേക്ക് മെമ്പര്‍ഷിപ്പ് എടുത്തവരൊക്കെ മറ്റു ക്‌ളബ്ബുകളിലേക്ക് മാറിയിരിക്കുന്നു. അന്നത്തെ ജില്ലാ കലക്ടറടക്കം മെമ്പര്‍ഷിപ്പ് എടുത്തവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

കാര്യങ്ങളങ്ങനെയൊക്കെയാണെങ്കിലും നഗരവാസികള്‍ക്ക് പ്രത്യാശ നല്‍കിക്കൊണ്ടുള്ള പുതിയ ഇടപെടലുകള്‍ കോര്‍്പ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നു. ക്ലബ്ബിന്റെ പൂര്‍്ണ്ണാരോഗ്യം വീണ്ടെടുത്ത് സാധാരണക്കാര്‍ക്ക് ഗുണപ്പെടുത്തുവാന്‍ നീര്‌ദ്ദേശങ്ങള്‍ കൊടുത്തു കഴിഞ്ഞു. ആരോഗ്യ സ്റ്റാന്ഡിങ്ങ് കമ്മറ്റി ചെര്‍മ്മാന്‍ കെ.വി ബാബു രാജു ടൌണ് പ്ലാനിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്തരും ക്ലബ്ബ് സംരക്ഷിച്ചു പുനരുദ്ധാരണം ആരംഭിച്ചു കഴിഞ്ഞു. പുതിയ ടെന്ഡര് വിളിച്ച് ക്ലബ്ബിനെ നിലനിര്ത്താനാണ് കോര്പ്പറേഷന് തീരുമാനം. മുമ്പും സ്വകാര്യ വ്യക്തികള് നടത്തിപ്പിന് ക്ലബ്ബ് ഏറ്റെടുത്തിരുന്നു. പരിപാലനത്തിലെ അവഗണന കൊണ്ട് മാത്രം ക്ലബ്ബ് മുന്നോട്ട് പോയില്ല. ഇപ്പോല് പുതിയ ടെന്ഡര് വിളിക്കുമ്പോള് വ്യക്തമായ മാര്ഗ നിര്‌ദ്ധേശങ്ങള് പാലിക്കുന്നവര്‌ക്കേ കോര്പ്പ്‌റേഷന് ക്ലബ്ബ് കയ്മാറുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ട്.

മള്ട്ടി ജിംനേഷ്യങ്ങള്ക്ക് ഒരു പഞ്ഞവുമില്ലാത്ത നഗരത്തില് മുഖം മിനുക്കി വരുന്ന കോര്പ്പറേഷന് വക ഹെലവ്ത്ത് ക്ലബ്ബിന് സാധ്യതകളുണ്ടാവുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം. പുതിയ ചുറ്റുപാടുകളിലെ മാറ്റം ഉള്‌ക്കൊണ്ടുകൊണ്ടുഓഓള്ള ഒരു മികച്ച ആധുനിക സംരംഭമാണെങ്കിലേ ഭാവി പ്രതീക്ഷിക്കേണ്ടതു

Leave a Reply