Home » നമ്മുടെ കോഴിക്കോട് » വില്യാപ്പള്ളി കൂട്ടങ്ങാരത്ത് സ്റ്റീല്‍ ബോംബ് കണ്ടത്തെി

വില്യാപ്പള്ളി കൂട്ടങ്ങാരത്ത് സ്റ്റീല്‍ ബോംബ് കണ്ടത്തെി

വില്യാപ്പള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരം കുന്നുംകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടത്തെി.
തെക്കേടത്ത് അനിതയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ തൊഴിലാളികള്‍ മതില്‍ നിര്‍മാണത്തിനിടെയാണ് പൊത്തിലൊളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടത്തെിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടകര പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തത്തെി ബോംബുകള്‍ നിര്‍വീര്യമാക്കി. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply