Home » നമ്മുടെ കോഴിക്കോട് » വീടെന്ന സ്വപ്‍നം ബാക്കിയാക്കി സജിന്‍ യാത്രയായി…

വീടെന്ന സ്വപ്‍നം ബാക്കിയാക്കി സജിന്‍ യാത്രയായി…

കുറ്റ്യാടി പശുക്കടവ് കടന്തറ പുഴയില്‍ സുഹൃത്തുക്കളുമായി കുളിച്ചുകൊണ്ടിരിക്കെ മഴവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയി മരണത്തിനുകീഴടങ്ങിയ കോതോട് കക്കുഴിയുള്ള പറമ്പത്ത് ശശിയുടെയും ബിന്ദുവിന്റെയും ഇളയമകനായ സജിന്‍ ശശിയാണ് (18) വീടെന്ന സ്വപ്‌നവും ബാക്കിയാക്കി സ്വപ്‌നലോകത്തേക്ക് യാത്രയായത്.പഠിക്കുമ്പോഴും പഠനത്തിന്റെ ഇടവേളകളില്‍ ഫാബ്രിക്കേഷന്‍ ജോലികള്‍ക്കുമായി സമയം കണ്ടെത്തുമ്പോഴും സജിന്റെ മനസ്സില്‍ സ്വന്തമായൊരു വീടെന്ന സ്വപ്‌നം മാത്രമായിരുന്നു.വീടിനായുള്ള പരിശ്രമത്തിനിടെയാണ് +2 വിദ്യാര്‍ത്ഥിയായ സജിനെ മരണം മാടി വിളിച്ചത്. സാധാരണ കുടുംബത്തില്‍ അംഗമായ സജിന്റെ അച്ഛനും അമ്മയും കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇവരുടെ മൂത്തമകനും സജിന്റെ സഹോദരനുമായ ഷിബിന്‍ തേപ്പ് പണിക്കുപോയി കിട്ടുന്ന വരുമാനവും വീടെന്ന സ്വപ്‌നത്തിന് ആഗ്രഹത്തിന് സഹായമായി. ഇഷ്ടദാനമായി കിട്ടിയ 10 സെന്റിലെ ഷെഡിൽ താമസിച്ച് കൊണ്ടുമാണ് ഇവര്‍ വീടുപണി മുന്നോട്ട് നീക്കിയതും. വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ ഒക്കെ പൂര്‍ത്തിയായെങ്കിലും തേപ്പടക്കമുള്ള ജോലികള്‍ ബാക്കിയായിരുന്നു. എത്രയുംപെട്ടെന്ന് പണി ഒക്കെ തീര്‍ത്തു പുതിയ വീട്ടിലേക്ക് താമസം മാറണമെന്ന തീരുമാനത്തിനിടെയാണ് സജിൻറെ വിയോഗം.വീട് പണി പൂർത്തിയാക്കാനായി ഒരു ദിവസം പോലും മുടങ്ങാതെ സജിന്റെ അച്ഛനും അമ്മയും സഹോദരനും ജോലിക്കുപോകുകയും ചെയ്തിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ വന്ന ദുരന്തം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് താളെ തെറ്റിച്ചത്.കോതോട് സ്‌കൂളിലെ പൊതു ദര്‍ശനത്തിനുശേഷം സജിന്റെ ചേതനയറ്റ ശരീരം പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിട തിങ്ങി കൂടിയ നൂറുകണക്കിന് ആളുകളാണ് സങ്കടം സഹിക്കാനാകാതെ കരഞ്ഞു പോയത്. കോതോട് പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു സജിന്‍.

Leave a Reply