Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » നായയുടെ ഓർമയ്ക്കായി ബസ്‌സ്റ്റോപ്പ്‌.

നായയുടെ ഓർമയ്ക്കായി ബസ്‌സ്റ്റോപ്പ്‌.

ഒമ്പതുവർഷം മുമ്പാണ്‌ ഒളവണ്ണ പഞ്ചായത്തിൽപ്പെട്ട പള്ളിപ്പുറത്തേക്ക് കടന്നുവന്ന നായക്കുട്ടി നാട്ടുകാര് പേരിട്ടു ഉദ്ദണ്ഡൻ .തെരുവുനായ്‌ക്കളെ കല്ലെറിഞ്ഞ്‌ ഓടിക്കുമ്പോഴും ഉദ്ദണ്ഡനെ ഈർക്കിലികൊണ്ട്‌ തല്ലാൻപോയിട്ട് ഒന്ന് ശക്തിയിൽ ആട്ടി തെളിക്കുക പോലും ഇ നാട്ടുകാരിലാരും ചെയ്തിട്ടില്ല .ഭക്ഷണവും പരിചരണവും നൽകി വീട്ടിലെ ഒരംഗത്തെപ്പോലെ സ്നേഹിക്കാൻ നാട്ടുകാർ മത്സരിച്ചു. വീടുകളിൽ ശിക്ഷണത്തിൽ വളരുന്ന നായകളെക്കാൾ നന്നായി ഗ്രാമത്തിന്റെ സ്നേഹഭാജനമായി മാറിയ ഉദ്ദണ്ഡൻ ആറുമാസം മുമ്പാണ്‌ നാട്ടുകാരെ ദുഃഖത്തിലാഴ്‌ത്തി വിടപറഞ്ഞത്‌…ചത്തു’ എന്നു പറയാൻപോലും നാട്ടുകാർ തയ്യാറായില്ല. സ്നേഹവും ബന്ധവും അവിടെ അവസാനിച്ചില്ല. നായയുടെ നാല്പത്തൊന്നാം ചരമദിനം കേട്ടുകേൾവിയില്ലാതിരുന്നിട്ടും ആചരിച്ചു….
പായസമടക്കം വിതരണം ചെയ്തിരുന്നു.ഉദ്ദണ്ഡന്റെ ഓർമയ്ക്കായി ബസ്‌സ്റ്റോപ്പും നിർമിച്ചുകഴിഞ്ഞു നാട്ടുകാർ. ഒരു വർഷമാകുമ്പോൾ ചരമവാർഷികം നടത്തി ഉദ്ദണ്ഡന്റെ സ്മരണകളെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ

Leave a Reply