Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » പിറന്നാള്‍ ആഘോഷിക്കാന്‍ വാങ്ങിയ മിഠായിയിൽ ഗർഭ നിരോധന ഉറ

പിറന്നാള്‍ ആഘോഷിക്കാന്‍ വാങ്ങിയ മിഠായിയിൽ ഗർഭ നിരോധന ഉറ

പിറന്നാള്‍ ആഘോഷിക്കാന്‍ വാങ്ങിയ മിഠായി കഴിച്ചു കൊണ്ടിരിക്കെ യുവാവിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവ് വണ്ടിപ്പേട്ടയിലുള്ള കടയില്‍നിന്ന് കഴിഞ്ഞ 18ന് എലത്തൂര്‍ സ്വദേശി രതീഷാണ് മകന്റെ ജന്മദിനമാഘോഷിക്കുന്നതിന് മിഠായി വാങ്ങിയത്. വീട്ടിലെത്തി മിഠായി കഴിക്കുന്നതിനിടെ സുഹൃത്ത് ലിമേഷിനാണ് ചവര്‍പ്പും അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടത്. വായില്‍നിന്ന് പകുതി മിഠായി പുറത്തെടുത്തപ്പോഴാണ് ഗര്‍ഭനിരോധന ഉറയാണെന്ന് മനസ്സിലായത്. പിറ്റേന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ലിമേഷിനെ സുഹൃത്തുക്കള്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എലത്തൂര്‍ പൊലീസിലും കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പരാതി നല്‍കി. പരാതിയെതുടര്‍ന്ന് കട പരിശോധിച്ച ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.

Leave a Reply