Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം ശുചീകരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഈ മാസം 23മുതല്‍ 25 വരെയാണ് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ കോഴിക്കോട് നടക്കുന്നത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിനായി 500 ശുചീകരണ തൊഴിലാളികളെ ഇതിനായി ഏര്‍പ്പാടാക്കാന്‍ തീരുമാനമായി.

നഗരത്തിലുള്ള എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ നടക്കുന്ന സ്ഥലത്ത് അടക്കം ഇന്ന് മുതല്‍ ശുചീകരണമാരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ നഗരാതിര്‍ത്തി പ്രദേശങ്ങളിലും കോഴിക്കോട് ബീച്ച് പരിസരങ്ങളിലും കൂടുതല്‍ ജീവനക്കാരെ ഇതിനായി നിയോഗിക്കും. ഈ ദിവസങ്ങളില്‍ മാലിനൃമിടുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക പട്രോളിങ് നടത്തും. കുടുംബശ്രീയും ഈ മാലിന്യ സംസ്‌കരണത്തില്‍ പങ്കാളികളാകും.

Leave a Reply