Home » വാർത്തകൾ » കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അസലമിന്റെയും നസറുദ്ധീന്‍റെയും ഖബറിടത്തില്‍ നിന്ന് സെല്‍ഫിയെടുത്ത ലീഗ് നേതാക്കള്‍ വിവാദത്തില്‍

കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അസലമിന്റെയും നസറുദ്ധീന്‍റെയും ഖബറിടത്തില്‍ നിന്ന് സെല്‍ഫിയെടുത്ത ലീഗ് നേതാക്കള്‍ വിവാദത്തില്‍

ബദറു കൈതപ്പൊയില്‍ എന്ന യൂത്ത് ലീഗ് നേതാവാണ്‌ ഖബറിടത്തിൽ വെച്ചു സെല്‍ഫി എടുത്ത് വിവാദത്തിലായിരിക്കുന്നത്.ഫെയ്സ്ബുക്കില്‍ ലൈക്‌ കിട്ടാനാണ്‌ സെല്‍ഫി എടുത്തതെന്നും ആരോപിച്ച് വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ സംഭവം വിവാദമായതോടെ ബദറു വിശദീകരണം ഇങ്ങനെയാണ്. അസ്ലമിന്റെയും നസറുദ്ധീന്റെയും ഖബര്‍ ലീഗ് പ്രവര്‍ത്തകരെ കാണിക്കുക എന്ന ഉദ്ദേത്തോടെയാണ് സെല്‍ഫി എടുത്തതെന്നാണ് ഇയാള്‍ പറയുന്നത്. ഇഷ്ടപ്പെട്ട സിനിമാ താരങ്ങളുടെ കൂടെ എല്ലാവരും സെല്‍ഫി എടുക്കാറില്ലേ…എനിക്ക് ഇഷ്ട്ടപ്പെട്ട പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ത്യജിച്ച എന്റെ അനിയന്മാരാണ് ആ ഖബറുകളില്‍ ഉള്ളത്. എനിക്ക് അതൊരു തെറ്റായി തോന്നുന്നില്ല. എന്നാൽ സെല്‍ഫി എടുക്കാനല്ല പ്രാര്‍ത്ഥന നടത്താനാണ് ഖബറിടത്തില്‍ പോകേണ്ടതെന്ന് ഓര്‍മിപ്പിച്ച് ലീഗ് അനുഭാവികള്‍തന്നെ ട്രോള്കള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply