Home » ന്യൂസ് & വ്യൂസ് » നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ്കോഴിക്കോട്

നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ്കോഴിക്കോട്

ബിജെപി ദേശീയ കൗണ്‍സില്‍ നാളെ കോഴിക്കോട് ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കോഴിക്കോട് നിന്നാകും പ്രവര്‍ത്തിക്കുക. അടുത്തമൂന്ന് ദിവസം മോദി യോഗ സ്ഥലത്ത് ചിലവിടുന്നതിലാണ് ഈ മാറ്റം. യോഗം നടക്കുന്ന പ്രധാന വേദിയുടെ അടുത്ത് തന്നെയാണ് പ്രധാനമന്ത്രിയുടെ താല്‍കാലിക ഓഫീസ്. ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഡല്‍ഹിയില്‍ നിന്നും ഓഫീസ് സ്റ്റാഫുകള്‍ ഉടന്‍ സ്ഥലത്തെത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസും തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കും.

കോഴിക്കോട് ദീനദയാല്‍ ഉപാധ്യായ നഗറിലാണ് ദേശീയ കൗണ്‍സില്‍ ചേരുന്നത്.വെള്ളി, ശനി ദിവസങ്ങളിലായി ദേശീയ എക്‌സിക്യൂട്ടീവ് യോഗവും, ഞായറാഴ്ച ദേശീയ കൗണ്‍സില്‍ യോഗവുമാണ് ചേരുന്നത്. പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രമാരും, ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ‍്‍സിലില്‍ പങ്കെടുക്കുന്നത്.

Leave a Reply