Home » ന്യൂസ് & വ്യൂസ് » സംഘപരിവാര്‍ ചരിത്രം വിളിച്ചോതി ‘ഉപാധ്യയനം 2016’

സംഘപരിവാര്‍ ചരിത്രം വിളിച്ചോതി ‘ഉപാധ്യയനം 2016’

ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ പതിനായിരം ചതുരശ്ര അടിയില്‍ നിര്‍മിച്ച പന്തലിലാണ് പ്രദര്‍ശനം.ജനസംഘം-ജനതാപാര്‍ട്ടി-ബി.ജെ.പി. ചരിത്രം, കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ നടന്നിട്ടുള്ള സി.പി.എം. അക്രമങ്ങളില്‍ ജീവന്‍ ബലികഴിച്ചവരെ അനുസ്മരിക്കുന്ന ചിത്രങ്ങള്‍, പരന്പരാഗത കുടില്‍, കൈത്തറി വ്യവസായങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമാണ്.1967-ല്‍ കോഴിക്കോട്ട് നടന്ന ജനസംഘം സമ്മേളനത്തിന്റെ ഭൂമിപൂജയുടെ ചിത്രത്തില്‍നിന്നാണ് പ്രദര്‍ശനം തുടങ്ങുന്നത്.സമ്മേളനത്തില്‍ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായ, മുതിര്‍ന്ന നേതാവ് അടല്‍ബിഹാരി വാജ്‌പേയി തുടങ്ങിയ നേതാക്കള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വന്നിറങ്ങുന്നതുമുതല്‍ സമാപനസമ്മേളനം വരെയുള്ള ചിത്രങ്ങളുണ്ട്.’കണ്ണൂര്‍ ബലിദാനികള്‍’ എന്ന തലക്കെട്ടില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അരിയില്‍ ഷുക്കൂര് ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകങ്ങളുടെ ചിത്രങ്ങളുമുണ്ട്.ക്ഷേത്രങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങള്‍, വിവേകാനന്ദന്റെ പ്രതിമാനിര്‍മാണം, മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭം, തളി ക്ഷേത്രവിമോചനം, പഴശ്ശിചരിത്രം, വിശാല ഹിന്ദുസമ്മേളനം, നിലയ്ക്കല്‍സമരം, രാമസേതു പ്രക്ഷോഭം, മാറാട് കലാപം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ .സവിശേഷതകളാണ്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റശേഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. പ്രദര്‍ശനം 25 വരെ ഉണ്ടാവും .

Leave a Reply