Home » ന്യൂസ് & വ്യൂസ് » ബിജെപി ദേശീയ സമ്മേളനം-രാവില കടവ് റിസോര്‍ട്ടില്‍ ആരംഭിക്കുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്തു.

ബിജെപി ദേശീയ സമ്മേളനം-രാവില കടവ് റിസോര്‍ട്ടില്‍ ആരംഭിക്കുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്തു.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. രാവിലെ ഒമ്പതരക്ക് കടവ് റിസോര്‍ട്ടില്‍ ആരംഭിക്കുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് ഭാരവാഹിയോഗവും നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചതിരിഞ്ഞ് വൈകീട്ട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഞാറാഴ്ച ചേരുന്ന നിര്‍ണ്ണായ ദേശീയ കൗണ്‍സിലിലും നരേന്ദ്ര മോദി പങ്കെടുക്കും. ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കോഴിക്കോട്ടായിരിക്കും താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോഴിക്കോട് വേദിയാകുമെന്നാണ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളാ നേതാക്കളുമായി അമിത് ഷാ പ്രത്യേകം ചര്‍ച്ച നടത്തും. കേരളവികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വികസനരേഖ കോഴിക്കോട് വച്ച് പ്രധാനമന്ത്രിക്ക് കൈമാറും.ദേശീയ എക്‌സിക്യൂട്ടിവും കൗണ്‍സിലും കേരളത്തില്‍ നടത്തുക വഴി സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കൂടുതല്‍ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പദ്ധതി ദേശീയ അധ്യക്ഷ തന്നെ കേരളനേതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച കേരളാ നേതാക്കളുമായി അമിത്ഷാ പ്രത്യേകം ചര്‍ച്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അമിത് ഷാ നല്‍കും.തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരളവുമായി ബന്ധപ്പെട്ട് പ്രധാനപദ്ധതികള്‍ രൂപപ്പെടുത്തണമെന്നാണ് നേതൃത്വം ആലോചിക്കുന്നത്. കൂടിക്കാഴ്ചയില്‍ കണ്ണൂര്‍ ആക്രമണവുമായി ബന്ധപ്പെട്ട് എംപിമാരുടെ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നും സൂചന ഉണ്ട്. കണ്ണൂരില്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമെന്ന് നേതാക്കള്‍ അമിത് ഷായെ അറിയിക്കും.

Leave a Reply