Home » ന്യൂസ് & വ്യൂസ് » നഗരം അതീവ സുരക്ഷയിൽ

നഗരം അതീവ സുരക്ഷയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നഗരം സുരക്ഷാവലയത്തില്‍. സുരക്ഷാ മുന്നൊരുക്കങ്ങള്‍ എസ്.പി.ജി.യുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നഗരത്തില്‍ പോലീസ് ട്രയല്‍റണ്‍ നടത്തും. പ്രധാനമന്ത്രിയും അതിസുരക്ഷയുള്ള ബി.ജെ.പി.യുടെ നേതാക്കളും കേന്ദ്രമന്ത്രിമാരുമൊക്കെ കടന്നുപോവുന്ന പാതകളില്‍ ട്രയല്‍റണ്‍ നടക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണണമുണ്ടാവും. ട്രയല്‍ റണ്ണിന്റെ സമയം പ്രഖ്യാപിപ്പിച്ചിട്ടില്ല. അതുകൊണ്ട് ശനിയാഴ്ച വൈകിട്ട് ഏതുസമയവും ഗതാഗതനിയന്ത്രണം പ്രതീക്ഷിക്കാം.പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറം, മുഖ്യവേദിയായ സ്വപ്‌നനഗരി, പ്രധാനമന്ത്രി വന്നിറങ്ങുന്ന വെസ്റ്റ്ഹില്‍ ബാരക്‌സ്,കടന്നുപോവുന്ന വഴികള്‍ എന്നിവിടങ്ങളിലെല്ലാം ബാരിക്കേഡുകള്‍ കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. കരിപ്പൂരില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി കാര്‍മാര്‍ഗം കോഴിക്കോട്ടേക്ക് വരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അദ്ദേഹം കടന്നുവരുന്ന വഴികള്‍ മുഴുവന്‍ നിയന്ത്രണത്തിലാവും. പ്രധാനമന്ത്രി താമസിക്കുന്ന വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ് എസ്.പി.ജി.യുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.പ്രധാനവേദികള്‍ക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതിന് ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണമുണ്ടായേക്കും. രണ്ടുദിവസം പ്രധാനവേദികള്‍ക്ക് ഏറെ ദൂരെവരെ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. പ്രധാനമന്ത്രി കടന്നുപോവുന്ന സമയങ്ങളിലും ഗതാഗതം പൂര്‍ണമായി നിരോധിക്കും.ഒന്‍പത് എസ്.പി.മാരുടെ നേതൃത്വത്തില്‍ മൂവായിരത്തോളം പോലീസുകാരെയാണ് മൂന്നുദിവസങ്ങളിലെ സുരക്ഷയ്ക്കായി നിയോഗിച്ചത്. മറ്റ് ജില്ലകളില്‍ നിന്നായി ആയിരം പോലീസകാരെത്തുന്നുണ്ട്. എ.ഡി.ജി.പി. സുധേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഐ.ജി.മാരും ഡി.ഐ.ജി. മാരും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും…….

Leave a Reply