Home » ന്യൂസ് & വ്യൂസ് » ബിജെപി ദേശീയ കൗണ്‍സില്‍, പ്രതിഷേധവുമായി കോഴിക്കോട്ടെ സാംസ്കാരിക പ്രവര്‍ത്തകര്‍

ബിജെപി ദേശീയ കൗണ്‍സില്‍, പ്രതിഷേധവുമായി കോഴിക്കോട്ടെ സാംസ്കാരിക പ്രവര്‍ത്തകര്‍

മൂന്ന് നാള്‍ നീളുന്ന ബിജെപി ദേശീയ കൗണ്‍സിലിന് തുടക്കമായി. പ്രധാനമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന കൗണ്‍സിലിനെതിരെ പ്രതിഷേധവുമായി കോഴിക്കോട്ടെ സാംസ്കാരിക പ്രവര്‍ത്തകര്‍. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെയാണ് പ്രതിഷേധം.
ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി പത്ത് കിലോമീറ്ററോളം നടക്കേണ്ടി വന്ന ഔഡീഷ സ്വദേശി ദനാ മാത്ധി, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ, ബീഫ് കഴിച്ചതിന്‍റെ പേരില്‍ ഗോരക്ഷാ പ്രവര്‍ത്തകരാല്‍ ഹരിയാനയിലെ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടത് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. പ്രധാനമന്ത്രിക്ക് ഇന്ത്യയിലേക്ക് സ്വാഗതം ‌എന്ന പ്ലക്കാര്‍ഡുകളും ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

Leave a Reply