Home » ന്യൂസ് & വ്യൂസ് » ബിജെപി ദേശീയ കൗൺസിൽ: പ്രധാനമന്ത്രി നഗരത്തിൽ ഇന്നെത്തും

ബിജെപി ദേശീയ കൗൺസിൽ: പ്രധാനമന്ത്രി നഗരത്തിൽ ഇന്നെത്തും

ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും. ഇന്നും നാളെയും പ്രധാനമന്ത്രി നഗരത്തിൽ തങ്ങും.വൈകുന്നേരം 4.20നു പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് എത്തും.വെസ്റ്റ്ഹിൽ സർക്കാർ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രിക്കു താമസം ഒരുക്കിയിരിക്കുന്നത്.റോഡു മാർഗം കടപ്പുറത്ത് എത്തുന്ന പ്രധാനമന്ത്രി ദേശീയ കൗൺസിലിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ വൈകുന്നേരം അഞ്ചരയോടെ പ്രസംഗിക്കും.വൈകുന്നേരം ഏഴരയ്ക്കു സാമൂതിരി സ്കൂളിൽ നടക്കുന്ന സ്മൃതി സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും. പഴയകാല ജനസംഘം നേതാക്കളെയും അടിയന്തരാവസ്ഥ വിരുദ്ധ സമരക്കാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.നാളെ രാവിലെ ഒൻപതരയോടെ ദേശീയ കൗൺസിൽ യോഗം നടക്കുന്ന സ്വപ്നനഗരിയിൽ പ്രധാനമന്ത്രിയെത്തും. ദേശീയകൗൺസിലിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി വൈകുന്നേരം വരെ ഇവിടെ ചെലവഴിക്കും. ദേശീയ കൗൺസിൽവേദിക്കു സമീപത്തായി പ്രധാനമന്ത്രിയുടെ ഓഫിസും ക്രമീകരിച്ചിട്ടുണ്ട്.ഉച്ചയ്ക്ക് കൗൺസിൽ പ്രതിനിധികളുമൊത്ത് പ്രധാനമന്ത്രി ഓണസദ്യ കഴിക്കും. വൈകുന്നേരം മൂന്നിനു ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാത്രി എട്ടു മണിയോടെ ഡൽഹിയിലേക്കു മടങ്ങും….

Leave a Reply