Home » ന്യൂസ് & വ്യൂസ് » കാലിക്കറ്റ് നമുക്ക് കോഴിക്കോട് ആയതുപോലെയാണ് അന്നത്തെ ഭാരതീയ ജനസംഘം ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയായത്;ബിജെപിക്ക് എല്ലാവരും തുല്ല്യരെന്നു നരേന്ദ്ര മോദി ദേശീയ കൗൺസിലിൽ

കാലിക്കറ്റ് നമുക്ക് കോഴിക്കോട് ആയതുപോലെയാണ് അന്നത്തെ ഭാരതീയ ജനസംഘം ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയായത്;ബിജെപിക്ക് എല്ലാവരും തുല്ല്യരെന്നു നരേന്ദ്ര മോദി ദേശീയ കൗൺസിലിൽ

ബിജെപിക്ക് എല്ലാവരും തുല്ല്യരെന്നു നരേന്ദ്ര മോദി ദേശീയ കൗൺസിലിൽ. ജനക്ഷേമത്തിനാണ് എന്നും പ്രഥമ പരിഗണന നൽകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് നടന്ന ബി.ജെ.പി. ദേശീയ കൗണ്‍സലിന്റെ ഭാഗമായി നടന്ന പണ്ഡിത് ദീന്‍ദയാല്‍ ഉപാധ്യായ് ജന്‍മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മതേതരത്വത്തെ വികൃതമായാണ് ഇക്കാലത്ത് ചിത്രീകരിച്ചുവരുന്നത്. മുസ്ലീങ്ങളെ വോട്ട് ബാങ്കായി കാണുകയോ, വേര്‍തിരിച്ചുനിര്‍ത്തുകയോ അല്ല വേണ്ടത്. മറിച്ച് അവരെ തുല്യരായി കാണുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. ഇതേ അഭിപ്രായം ഭാരതീയ ജനസംഘത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ പറഞ്ഞിരുന്നും എന്നും മോദി ഓര്‍മിച്ചു.

കാലിക്കറ്റ് നമുക്ക് കോഴിക്കോട് ആയതുപോലെയാണ് അന്നത്തെ ഭാരതീയ ജനസംഘം ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയായത്. ‘എല്ലാവരുടെയും ക്ഷേമവും എല്ലാവരുടെയും സന്തോഷവും’ എന്നതായിരുന്നു 50 വര്‍ഷം മുമ്പ് ഇതേ നഗരത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായ ഉയര്‍ത്തിപ്പിടിച്ച നയം. സമൂഹത്തിലെ ഒരംഗവും അസ്പൃശ്യനായിരിക്കാന്‍ പാടില്ലെന്നും . ന്യൂനപക്ഷങ്ങളോടുള്ള നയം എന്തായിരിക്കണമെന്ന കാര്യത്തില്‍ 50 വര്‍ഷം മുമ്പ് ദീനയാല്‍ ഉപാധ്യായയുടെ കാഴ്ചപ്പാട് എന്തായിരുന്നുവെന്നാണ് നാം നോക്കേണ്ടത്. മതേതരത്തിന് വികൃതമായ പരികല്‍പന നല്‍കുകയും ദേശഭക്തി തെറ്റായ കാര്യമായി കരുതുകയും ചെയ്തിരുന്ന കാലത്താണ് ദീനദയാല്‍ ഉപാധ്യായ തന്റെ കാഴ്ചപ്പാട് മുന്നോട്ടുവെച്ചത്.

മുസ്ലീങ്ങളടക്കം എല്ലാവരെയും തുല്യരായി കാണുന്നതാണ് ബി.ജെ.പിയുടെ നയം. ദളിതരടക്കമുള്ള പിന്നോക്ക വിഭാഗത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായാണു പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. ജനസംഘത്തില്‍നിന്നും വിട്ടുപിരിഞ്ഞെങ്കിലും പാര്‍ട്ടിയുടെ നയത്തിന് മാറ്റം വന്നിട്ടില്ലെന്നും പ്രധാനമന്ത്രി കോഴിക്കോട് പറഞ്ഞു.

സമ്പന്നന്‍ താഴത്തേട്ടിലേക്ക് വന്ന്, അവരെ കൈപിടിച്ച് ഉയര്‍ത്തിയെങ്കില്‍ മാത്രമേ സമൂഹത്തില്‍ തുല്യത ഉണ്ടാകൂ എന്ന് ദീനദയാല്‍ ഉപാധ്യായ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും തുല്യരാക്കാന്‍ അതാണ് ചെയ്യേണ്ടത്. നമ്മുടെ പാര്‍ട്ടി സമൂഹത്തിലെ പാവങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. നമ്മുടെ എല്ലാ പദ്ധതികളും താഴത്തേട്ടിലുള്ളവര്‍ക്കാണ്. സമൂഹത്തിലെ അസന്തുലനം എങ്ങനെ ഇല്ലാതാക്കാമെന്ന് നാം ആലോചിക്കണം. അതിനായി പുതിയ പദ്ധതികള്‍ ആവശ്യമില്ല. കഴിഞ്ഞ സര്‍ക്കാര്‍ ശ്രദ്ധവെക്കാതിരുന്ന ക്ഷേമപദ്ധതികള്‍ നടപ്പാക്കിയാല്‍തന്നെ മതി. നിലവിലുള്ള 80 കേന്ദ്ര പദ്ധതികള്‍ ദീനദയാലിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കാന്‍ പരിശ്രമിക്കണം. പാവപ്പെട്ടവരുടെ വികസന വര്‍ഷമായി ഈ വര്‍ഷം നാം തെരഞ്ഞെടുത്തിരിക്കുന്നു.

രാജ്യത്ത് തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഇത് അനിവാര്യമാണ്. വ്യത്യസ്ത സമയങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തനിക്ക് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍, തെരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച് രാജ്യമെങ്ങും ഈ വര്‍ഷം ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്നും മോദി പറഞ്ഞു.

പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടാണ് നമ്മള്‍ ജീവിക്കുന്നത് അതിന്റെ പരിണിതഫലം കേരളവും അനുഭവിക്കും. ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗം വികസിച്ചില്ലെങ്കില്‍ ഇന്ത്യ വികസിച്ചിട്ടില്ലെന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി .ഉറിയിലേതുപോലെയുള്ള ആക്രമണങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും ഇത്തരം ആക്രമണങ്ങള്‍ സൈന്യം പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കശ്മീരിലെ ജനങ്ങളുടെ സുരക്ഷ തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്തിന്റെ ശത്രുക്കളെ കശ്മീരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കശ്മീരിനു സാധാരണ ജീവിതത്തിലേക്കു തിരിച്ചുപോകണം. നാം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരം ഐക്യവും സമാധാനവുമാണ്. പാരാലിമ്പിക് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ്ഭാരത് അഭിയാന്റെ പുരോഗതിയേക്കുറിച്ചും വിശദീകരിച്ചു.

കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് രണ്ടരക്കോടി ശൗചാലയങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചുവെന്നും ഇനി ഒന്നരക്കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്വഛ്ഭാരത് ഹെല്‍പ്പ് ലൈന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി പ്രസ്തുത നമ്പറില്‍ വിളിച്ചാല്‍ ശുചീകരണ പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചു. 1969 എന്നതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍

Leave a Reply