Home » എഡിറ്റേഴ്സ് ചോയ്സ് » സമ്മേളന നഗരി വൃത്തിയാക്കി സംഘാടകർ

സമ്മേളന നഗരി വൃത്തിയാക്കി സംഘാടകർ

ബിജെപി ദേശീയ കൗൺസിലിന്റെ ഭാഗമായ പൊതുസമ്മേളനം നടന്ന കോഴിക്കോട് കടപ്പുറം ബിജെപി, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർ ചേർന്ന് ശുചീകരിച്ചു. ചാക്കുകണക്കിന് മാലിന്യങ്ങളാണ് പ്രവർത്തകർ നീക്കം ചെയ്തത്.

ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സംസ്‌ഥാന വൈസ്പ്രസിഡന്റ് കെ.പി. ശ്രീശൻ, സംസ്‌ഥാന സഹസംഘടനാ സെക്രട്ടറി സുഭാഷ്, യുവമോർച്ച സംസ്‌ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു, ബിജെപി കോഴിക്കോട് ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽസെക്രട്ടറി പി. ജിജേന്ദ്രൻ, ജില്ലാ ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ലാപ്രസിഡന്റ് പ്രബീഷ് മാറാട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply