Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » നഗരത്തിൽ അനിശ്ചിത കാലത്തേക്ക് ഗതാഗത നിയന്ത്രണം;

നഗരത്തിൽ അനിശ്ചിത കാലത്തേക്ക് ഗതാഗത നിയന്ത്രണം;

റോഡുപണി നടക്കുന്നതിന്റെ ഭാഗമായി എന്‍.എച്ച്.ബൈപ്പാസ് ജംഗ്ഷന്‍ (നേതാജി റോഡ്) മുതല്‍ ചേവരമ്പലം ജംങ്ഷന്‍ വരെയും, വെള്ളിമാട് കുന്ന് – മാവൂര്‍ റോഡില്‍, കോവൂര്‍ മുതല്‍ ഇരിങ്ങാടന്‍ പള്ളി വരെയും പനാത്തുത്താഴം – സി.ഡബ്ലു.ആര്‍.ഡി.എം.റോഡിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ റോഡ് ഗതാഗത യോഗ്യമായിരിക്കില്ല. ചേവരമ്പലത്തിലേക്ക് എത്തിച്ചേരാന്‍ ഇനി എന്‍.എച്ച് ബൈപ്പാസിലൂടെ പാച്ചാക്ക് വഴി സഞ്ചരിക്കണം. കോവൂരിലേക്ക് എത്തിച്ചേരേണ്ടവര്‍ ഇരിങ്ങാടന്‍ പള്ളിഭാഗത്തു നിന്നും ചെമ്പകശ്ശേരി താഴത്തു നിന്ന് തിരിഞ്ഞ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ചേവായൂര്‍ വഴി മാവൂര്‍ റോഡില്‍ പ്രവേശിച്ച് കോവൂരിലേക്ക് പോവേണ്ടതാണ്

Leave a Reply