Home » യുവ » കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കോപ്പിയടിക്കാരെ പിടിക്കാൻ മിന്നല്‍ പരിശോധനാ സ്‌ക്വാഡ്

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കോപ്പിയടിക്കാരെ പിടിക്കാൻ മിന്നല്‍ പരിശോധനാ സ്‌ക്വാഡ്

ന്യൂജൻ പിള്ളേരിൽ ഹൈടെക് കോപ്പിയടി വിരുതന്മാർ കൂടി വരുന്നത് കൊണ്ട് ഇവരെ പൂട്ടാനും നിലവിലുള്ള ക്രമക്കേടുകളൊക്കെ പരിഹരിക്കുവാനും കാലിക്കറ്റ് സര്‍വ്വകലാശാല പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന യോഗത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരസമിതിയാണ് ചില തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ പ്രധാധപ്പെട്ട തീരുമാനമായി പറഞ്ഞത് കോപ്പിയടി തടയുന്നതിന് മിന്നല്‍ പരിശോധന നടത്താന്‍ പ്രത്യേക സ്്ക്വാഡിനെ നിയോഗിക്കുമെന്നുള്ളതാണ്. അതോടൊപ്പം റഷ്യന്‍ പഠനവകുപ്പില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ റിസര്‍ച്ച് മെത്തഡോളജി നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് വാഴ്‌സിറ്റി ചോദ്യങ്ങള്‍ ചിലത് പഠനവകുപ്പില്‍ മാറ്റിയെന്ന പരാതി ഉയര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന റിപ്പോര്‍ട്ടിന്മേല്‍ നടപടിക്കായി സിന്‍ഡിക്കേറ്റിന് പരാതിയും വിട്ടു.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക് തീര്‍പ്പുണ്ടാക്കുക, പരീക്ഷാഭവന്‍ സംവിധാനം മെച്ചപ്പെടുത്തുക, സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ക്ക് ഒക്ടോബര്‍ 14നു യോഗം ചേരും. വയനാട് ജില്ലയിലെ മൂട്ടില്‍ ഡബ്ലൂ.എം.ഒ കോളേജിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 24 പേര്‍ മാത്രം വിജയിച്ചു. 142 പേര് തോറ്റു. ഇതിലെ അസ്വാഭാവികത പരിഹരിക്കുന്നതിനായി മുതിര്‍ന്ന അദ്ധ്യാപകരെ കൊണ്ട് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തിക്കുകയും ചെയ്യും.

Leave a Reply