Home » നമ്മുടെ കോഴിക്കോട് » ഭിന്നശേഷിക്കാര്‍ക്ക് കോഴിക്കോടിന്റെ കരുതല്‍;

ഭിന്നശേഷിക്കാര്‍ക്ക് കോഴിക്കോടിന്റെ കരുതല്‍;

ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് അവലംബമാകേണ്ടവരാണ് സമൂഹം. അവരോട് സമൂഹത്തിന് ഏറെ ഉത്തരവാദിത്തവുമുണ്ട്. ആ ഉത്തരവാദിത്തന്റെ ഒരു സുന്ദരസാക്ഷാത്ക്കാരം കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നുകഴിഞ്ഞു. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം കഴിഞ്ഞ ഒക്ടോബറില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രഖ്യാപിച്ച ‘സ്വാവലംബന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി’ യുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത ഇംഹാന്‍ കാംപസിലെ കോംപസിറ്റ് റീജിണല്‍ സെന്ററില്‍ (സിആര്‍സി) ശനിയാഴ്ച്ചയാണ് നടന്നത്. കേന്ദ്ര സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ട് ആയിരുന്നു ഔദ്യോഗിക ഉദ്ഘാടനം നടത്തി പദ്ധതി പ്രഖ്യാപിച്ചത്.

375 രൂപ വാര്‍ഷിക പ്രീമിയം അടച്ചാണ് പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റേണ്ടത്. തുക അടയ്ക്കുന്ന ഭിന്നശേഷിയുള്ള വ്യക്തിക്കും മൂന്ന് കുടുംബാംഗങ്ങള്‍ക്കും രണ്ടു ലക്ഷം രൂപയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. കോഴിക്കോട് അടയ്‌ക്കേണ്ടി വരുന്ന പ്രീമിയം തുക കോഴിക്കോടിന്റെ സ്വന്തം ‘കംപാഷനേറ്റ് കോഴിക്കോട്’ വഴി അടയ്ക്കുമെന്ന് കലക്ടര്‍ എന്‍.പ്രശാന്ത് പറഞ്ഞു. ഇതിനായി 65 ലക്ഷത്തോളം രൂപ പിരിഞ്ഞ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ അഞ്ചുപേര്‍ക്ക് ‘കംപാഷനേറ്റ് കോഴിക്കോട്’ മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിക്കഴിഞ്ഞു.

Leave a Reply