Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ‘പിഎഫ് നിങ്ങള്‍ക്ക് അരികെ’ ഒക്ടോബര്‍ 13ന്; 30 ന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം

‘പിഎഫ് നിങ്ങള്‍ക്ക് അരികെ’ ഒക്ടോബര്‍ 13ന്; 30 ന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം

പ്രതിമാസ സമ്പര്‍ക്ക പരിപാടിയായ ‘പിഎഫ് നിങ്ങള്‍ക്ക് അരികെ’ ഒക്ടോബര്‍ 13ന് രാവിലെ 10 മണിക്ക് എരഞ്ഞിപ്പാലത്തുള്ള പ്രോവിഡന്റ് ഫണ്ട് ഉപമേഖലാ കാര്യാലയത്തില്‍ നടക്കും. ഇപിഎഫ് അംഗങ്ങളുടെയും തൊഴിലുടമകളുടെയും പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണിത്. പ്രൊവിഡന്റ് ഫണ്ട്/ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നുള്ള അംഗങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പരാതിക്കാര്‍ 30ന് മുമ്പ് ഇതിനുള്ള അപേക്ഷകള്‍, വിശദാംശങ്ങളോടെ, റീജ്യണല്‍ പ്രോവിഡന്റ് ഫണ്ട് കമീഷണര്‍, ഇപിഎഫ് സബ് റീജ്യണല്‍ ഓഫീസ്, എരഞ്ഞിപ്പാലം (പിഒ), കോഴിക്കോട്-673006 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ഇപിഎഫ് സ്‌കീം അനുസരിച്ച്, വരിക്കാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ 20 ദിവസങ്ങള്‍ക്കകം തീര്‍പ്പാക്കണം. എന്നാല്‍ കോഴിക്കോട് സബ് റീജ്യണല്‍ ഓഫീസില്‍ 10 ദിവസങ്ങള്‍ക്കകം ഇത് തീര്‍പ്പാക്കാന്‍ ശ്രമിക്കും. അപേക്ഷ സമര്‍പ്പിച്ചിട്ട് 10 ദിവസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാത്തവര്‍ക്കും ‘പിഎഫ് നിങ്ങള്‍ക്ക് അരികെ’ പരിപാടിയില്‍ പരാതി സമര്‍പ്പിക്കാം. പിഎഫ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും നിയമനം നടപ്പിലാക്കാനും വേണ്ടി തൊഴിലാളികള്‍, തൊഴിലുടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം

Leave a Reply