Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » സൗജന്യ വൈഫൈ സേവനം ഇനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും
OLYMPUS DIGITAL CAMERA

സൗജന്യ വൈഫൈ സേവനം ഇനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും

സൗജന്യ വൈഫൈ സേവനം ഇനി കോഴിക്കോട്്, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലും. നിലവിൽ വൈഫൈ ഇൻറർനെറ്റ് സൗകര്യമുള്ള എറണാകുളം ജംഗ്ഷൻ (സൗത്ത്)റെയിൽവെ സ്റ്റേഷന് പുറമെ കോഴിക്കോട്ടും തൃശൂരും വൈഫൈ സംവിധാനം ഏർപ്പെടുത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൈഫൈ സൗകര്യം പൊതുജനങ്ങൾക്ക് നേരത്തെ ലഭ്യമാക്കി തുടങ്ങിയിരുന്നു.

ഇന്നലെ സംസ്‌ഥാനത്തെ റെയിൽവേയുടെ ആറു പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിലെ വൈഫൈ സംവിധാനം നിലവിൽ വന്നത്. കോഴിക്കാട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് വീഡിയോ കോൺഫറൻസ് വഴി റെയിൽവേ മന്ത്രി സുരേഷ് പ്രഭു തൃശൂർ സ്റ്റേഷനിലെ വൈഫൈ സംവിധാനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ കോഴിക്കോട്ടും കഴിഞ്ഞ ദിവസം മുതൽ വൈഫൈ ലഭ്യമായിതുടങ്ങിയെന്നു മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഗൂഗിളുമായി സഹകരിച്ച് റെയിൽ ടെൽ കോർപറേഷനാണ് സന്ദർശകർക്കും റെയിൽ ഉപഭോക്‌താക്കൾക്കും ഉയർന്ന വേഗവും ഉന്നത നിലവാരത്തിലുള്ളതുമായ ഇൻറർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാക്കിയത്. ഡിസംബറോടെ കൊല്ലം ജംഗ്ഷൻ, തിരുവനന്തപുരം എന്നീ റെയിൽവെ സ്റ്റേഷനുകളിലും വൈഫൈ സംവിധാനം ഏർപ്പെടുത്തും. പ്ളാറ്റ്ഫോമിലെത്തി ഫോണിൽ വൈഫൈ ഓണാക്കിയശേഷം ഫോൺ നമ്പർ ടൈപ്പ് ചെയ്യണം. തുടർന്ന് ലഭിക്കുന്ന ഒടിപി.കോഡ് ടൈപ്പ് ചെയ്താൽ വൈഫൈ ഉപയോഗിക്കാം. സൗജന്യമായി ലഭ്യമാക്കുന്ന വൈഫൈ വഴി ആദ്യം ഒരുമണിക്കൂറിൽ മുഴുവൻ വേഗത്തിലും തുടർന്ന് നിയന്ത്രിത വേഗത്തിലുമായിരിക്കും ഇൻറർനെറ്റ് ലഭ്യമാക്കുക.

റെയിൽ ടെല്ലിെൻറ ‘റെയിൽ വയർ’ എന്ന ബ്രോഡ് ബാൻഡാണ് ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നത്. പ്രതിദിനം ഏതാണ്ട് 20000ത്തിലധികം യാത്രക്കാർ വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. അതിനാൽ തന്നെ ഇടതടവില്ലാതെ സുഗമമായി വൈഫൈ നെറ്റ് വർക്ക് ലഭ്യമാക്കാൻ ഇരുപതിലധികം ആക്സസ് പോയൻറുകളും സ്‌ഥാപിച്ചിട്ടുണ്ട്. എ1, എ വിഭാഗത്തിൽ ഉൾപെട്ടിരിക്കുന്ന സ്റ്റേഷനുകളിലാണ് വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ 30 സ്റ്റേഷനുകളിൽ ഇപ്പോൾ വൈഫൈ ലഭിക്കുന്നുണ്ട്. മറ്റു 20 സ്റ്റേഷനുകളിൽ കൂടി വൈകാതെ വൈഫൈ സംവിധാനം നിലവിൽ വരും. കോഴിക്കോട് സ്റ്റേഷനിലെ നാലു പ്ളാറ്റ്ഫോമുകളിലും സൗജന്യ ഇൻറർനെറ്റ് സൗജന്യം ഇനി മുതൽ ലഭ്യമാകും.

Leave a Reply