Home » എഡിറ്റേഴ്സ് ചോയ്സ് » ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി നിരക്ഷിക്കുന്നതായി മുഖ്യമന്ത്രി

ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി നിരക്ഷിക്കുന്നതായി മുഖ്യമന്ത്രി

ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് ഐഎസ്സില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.
മാസങ്ങള്‍ക്കുമുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേരാണ് ഐഎസ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കപ്പെടുന്നത്. യുവാക്കളും യുവതികളുമാണ് ഇക്കൂട്ടത്തിലുള്ളത്. ഇവരില്‍ 17 പേര്‍ കാസര്‍കോട് ജില്ലക്കാരും നാലുപേര്‍ പാലക്കാട് ജില്ലക്കാരുമാണ്. യുവാക്കളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply