Home » കലാസാഹിതി » സിനിമാക്കൊട്ടക » ‘1971, ബിയോണ്ട് ബോര്‍ഡേര്‍സ്’ മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവിയുടെ പട്ടാളചിത്രം

‘1971, ബിയോണ്ട് ബോര്‍ഡേര്‍സ്’ മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവിയുടെ പട്ടാളചിത്രം

ഇന്ത്യ-പാകിസ്താന്‍ യുദ്ധ സമയത്തെ സംഭവ വികാസങ്ങളെ ആസ്പദമാക്കി മേജര്‍ രവി ഒരുക്കുന്ന ചിത്രമാണ് ‘1971, ബിയോണ്ട് ബോര്‍ഡേര്‍സ്’. നേരത്തെ 71 വാര്‍ എന്നായിരുന്നു പേര് നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മോഹന്‍ലാലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. റാണ ദഗ്ഗുപതിയും മുഖ്യ വേഷത്തിലെത്തുന്നുണ്ട്.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണ്. മേജര്‍ മഹാദേവന്‍ തന്നെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ മുഖ്യ കഥാപാത്രത്തിന്റെ പേര്. മേജര്‍ മഹാദേവന്റെ അച്ഛന്‍ മേജര്‍ സഹദേവന്‍ ആയും മോഹന്‍ലാല്‍ എത്തുന്നുണ്ട്. അടുത്ത നവംബറില്‍ രാജസ്ഥാന്‍, പഞ്ചാബ് സെക്ടറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Leave a Reply